Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലഡി പാടി നജീം അർഷദ്; മനസുതൊടും മാച്ച് ബോക്സിലെ പാട്ട്

match-box-song

ഭാവാർദ്രമായ ആലാപനമാണ് നജീം അർഷദിന്. മെലഡികൾക്ക് ഏറെയിണങ്ങുന്ന സ്വരം. നജീം പാടിയ എല്ലാ മെലഡ‍ികളും ശ്രദ്ധിക്കപ്പെട്ടതും അതുകൊണ്ടാണ്. മാച്ച് ബോക്സ് എന്ന ചിത്രത്തിലുമുണ്ട് ഒരു നജീം അർഷദ് മെലഡി. എഴുതിയത് റഫീഖ് അഹമ്മദും ഈണമിട്ടത് ബിജിബാലുമാകുമ്പോൾ ആ പാട്ടിനൊരു പ്രത്യേക ഭംഗിയാണ് എന്നു പറയേണ്ടതില്ലല്ലോ. മനോരമ മ്യൂസിക് ആണു ഗാനം പുറത്തിറക്കിയത്.

ഒരായിരം എന്നു തുടങ്ങുന്ന പ്രണയഗാനത്തിന്റെ ദൃശ്യങ്ങളും മനോഹരമാണ്. റോഷൻ മാത്യുവും ദൃശ്യ രഘുനാഥും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണു പാട്ടിലുള്ളത്. ശിവറാം മോനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിഖിൽ ആനന്ദും കെന്നി പെറൂസിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം ജി.സുരേഷ് കുമാറാണു നിർമ്മിക്കുന്നത്. 

Read More: Music News, New Videos, Trending songs