Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ഞെട്ടിച്ച് സെലീന ഗോമസ്: ഗായികയുടെ വൃക്കമാറ്റി വച്ചു

salena-gomez-kidney-transplantation

പ്രശസ്ത ഗായിക സെലീന ഗോമസ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയായി. ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ഈ വിവരം ഇൻസ്റ്റഗ്രാം വഴിയാണ് താരം പുറത്തുവിട്ടത്. 

കുറേ നാളായി സംഗീത രംഗത്ത് അത്രയ്ക്കു സജീവമല്ലാതിരുന്ന സെലീനയുടെ ജീവിതത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനെല്ലാത്തിനുമുള്ള ഉത്തരമാണ് ഈ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ലൂപ്പസ് രോഗത്തെ തുടർന്നാണ് 25ാം വയസിൽ വൃക്ക മാറ്റിവയ്ക്കലിന് സെലീന വിധേയായത്. സുഹൃത്തും അഭിനേത്രിയുമായ ഫ്രാൻസിയ റൈസയിൽ നിന്നാണ് സെലീന വൃക്ക സ്വീകരിച്ചത്. 

സെലീനയും ഫ്രാൻസിയയും അടുത്തടുത്തായി ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രമാണ് പങ്കുവച്ചത്. അടുത്തിടെയായി ഒരുപാട് സംഗീത പരിപാടികളിൽ നിന്ന് താരം പിൻമാറിയിരുന്നു.