Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വൈറലാകാൻ ജിമിക്കി കമ്മൽ

jimmikki-kammal-parody

സമകാലീന രാഷ്ട്രീയ സംഭവങ്ങളെ ഉൾപ്പെടുത്തിയുള്ള ജിമിക്കി കമ്മൽ പാരഡി കൊച്ചിയിൽ പുറത്തിറക്കി. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഇടതിനും വലുതിനും ഇത് തരംപോലെ പ്രയോഗിക്കാം. ഈ പുതിയ താളത്തിനൊപ്പം ചുവടുവയ്ക്കാൻ മല്‍സരിക്കുകയാണ് മലയാളികൾ. ‍വേങ്ങര ഉപതെരഞ്ഞെടുപ്പിലും വൈറലാകാൻ ഒരുങ്ങുകയാണ് ജിമിക്കികമ്മൽ പാരഡി. 

അമ്മയുടെ കമ്മൽ കട്ട അച്ഛനു പകരം പാരഡിയിലെ നായകൻ ‍അച്ഛാദിൻകാരനായ മോദിയാണ്. സർജിക്കൽ സ്ട്രൈക്കും നോട്ടു നിരോധനവും കർഷക മരണങ്ങളും മുതൽ കണ്ണന്താനം വരെ പാരഡിയിൽ നിറഞ്ഞുനിൽക്കുന്നു.  

 രണ്ട് പതിറ്റാണ്ടോളം പാരഡി ഗാന രംഗത്ത് സജീവമായ അബ്ദുൾ ഖാദർ കാക്കനാടാണ് ഇതിന് പിന്നിലും. എന്തായാലും ‍ജിമിക്കി കമ്മൽ പോലെതന്നെ പാരഡിയും വൈറലാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. 

Read More:Music News