Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ പ്രണയം ഓർമ്മ വന്നിരിക്കും: 10 ലക്ഷം പിന്നിട്ട് ഒരു റീമിക്സ് വിഡിയോ

kuppivala-remix

പാട്ടിനോടുള്ള, അഭിനയത്തോടുള്ള പ്രണയം, സിനിമയിലേക്കൊരു വാതിൽപ്പടി. ഇതൊക്കെയാണ് പലപ്പോഴും സംഗീത ആൽബങ്ങളിലേക്ക് യുവത്വത്തെ എത്തിക്കുന്ന ഘടകം. ആത്മാർഥതയും വ്യത്യസ്തതയും ചേർത്തുവച്ച് സൃഷ്ടിച്ചാൽ ആ ആവിഷ്കാരങ്ങൾക്ക് കയ്യടിയേ കിട്ടാറുള്ളൂ. അത്തരത്തിൽ ശ്രദ്ധ നേടിയ രണ്ട് സംഗീത ആല്‍ബങ്ങളുടെ റീമിക്സും ശ്രദ്ധ നേടുകയാണ്. ഇത് കണ്ടാൽ നിങ്ങളുടെ പ്രണയം ഓർമ വന്നിരിക്കും എന്നു തലക്കെട്ടിട്ട റീമിക്സ് ആല്‍ബം പത്ത് ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. മുഹമ്മദ് ആഷിഖ് എന്നയാളാണ് ഇത് എഡിറ്റ് ചെയ്തത്. തമിഴ് നടന്‍ വിക്രമിന്റെ ഒരു പ്രശസ്ത ഗാനവും കുപ്പിവള എന്ന സംഗീത ആൽബത്തിന്റെ ദൃശ്യങ്ങളും വിഡിയോ തയ്യാറാക്കിയത്.

പ്രണയത്തിന്റെ കരുതലും സ്നേഹവും അകൽച്ചയുമെല്ലാം വരികളിലൂടെയും സംഗീതത്തിലൂടെയും മാത്രമല്ല, മനോഹരമായ ദൃശ്യങ്ങളിൽ കൂടി അവതരിപ്പിച്ച ആൽബമായിരുന്നു കുപ്പിവള. ഫെബി ഫ്രാൻസിസ് ആണ് ഈ വിഡിയോ സംവിധാനം ചെയ്തത്. ആറ്റ്‍ലീ രാജുവാണ് ഛായാഗ്രഹണം. എന്തായാലും റീമികിസിനു കിട്ടിയ ഇത്രയധികം പ്രേക്ഷകർ ഈ യുവാക്കളുടെ മികവിനുള്ള അംഗീകാരം കൂടിയാണ്. കനവേ കനവേ എന്ന പാട്ട് മുൻപും ഒരുപാട് റീമിക്സ് വിഡിയോകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഇത്ര നല്ല പ്രതികരണം ഇതാദ്യമായാണ്.