Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജാതയ്ക്കൊപ്പം അരിസ്റ്റോ സുരേഷ്: മനസുതൊടും ആലാപനവും ദൃശ്യങ്ങളും

udaharanam-sujatha-aristo-suresh-song

അരിസ്റ്റോ സുരേഷിനെ അഥവാ സുരേഷ് തമ്പാനൂരിനെ കുറിച്ച് ചോദിച്ചാൽ എന്താണ് നമ്മൾ ആദ്യം പറയുക? സുരേഷ് മുത്താണ് എന്നല്ലേ. അല്ലേ? എന്തായാലും ഈ മുത്തിന്റെ പുതിയ പാട്ട് വന്നിട്ടുണ്ട്. നമ്മുടെയെല്ലാം പ്രിയം നേടിയത് ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പാട്ടിലൂടെയാണ്. തനി നാടൻ താളം. വീണ്ടും ആ പ്രിയം നേടാൻ തനി നാടൻ താളവുമായി സുജായ്ക്കൊപ്പം സുേരഷും എത്തി. സിത്താര കൃഷ്ണ കുമാർ, രാജലക്ഷ്മി, സയനോര എന്നീ മൂന്നു പ്രതിഭാധനരായ ഗായികമാർക്കൊപ്പം മഞ്ജു വാര്യർ ചിത്രമായ ഉദാഹരണം സുജാതയിൽ അരിസ്റ്റോ സുരേഷ് പാടിയ പാട്ട് പുറത്തിറങ്ങി. 

സുജാതയെ പോലൊരു സുന്ദരിപ്പാട്ടാണിതും. എണ്ണക്കറുപ്പുള്ള പെൺ മുഖത്തെ കരിമഷിക്കണ്ണിന്റെ ചേലുള്ള പാട്ട്. ഗോപി സുന്ദറാണ് പാട്ടിന് ഈണമിട്ടത്. അതിനൊപ്പം തൻമയത്തത്തോടെ സുജാതയായി മഞ്ജു വാര്യറുമെത്തുമ്പോൾ പാട്ട് ഹൃദയം തൊടുന്നു. സുരേഷ് പാടിയഭിനയിക്കുകയാണിവിടെ. അതിനു ചുറ്റും സുജാതയും അവളുടെ ജീവിതതാളവും. മനസുതൊടും കണ്ണുനിറയ്ക്കും സന്തോഷിപ്പിക്കും ഈ വിഡിയോയും പാട്ടും. സന്തോഷ് വർമയുേടതാണു വരികൾ. പാട്ടിന്റെ സൃഷ്ടാക്കാളും പാട്ടിന്റെ ദൃശ്യങ്ങളിലുണ്ട്. 

ഫാന്റം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്കറും ചേർന്നാണ്.