Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജാത മിടുക്കിയാണ്, ആ മകളും! വിഡിയോ കാണാം

udaharanam-sujatha-song

ഉദാഹരണം സുജാത എന്ന ചിത്രം മികച്ച പ്രതികരണമാണു നേടുന്നത്. മഞ്ജു വാര്യറുടെയും ചിത്രത്തിൽ മഞ്ജുവിന്റെ മകളായി അഭിനയിച്ച അനശ്വരയുടെയും പ്രകടനത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകർ. ഈ അമ്മയുടെയും മകളുടെയും കഥ പറയുകയാണ് ഈ പാട്ട്. സാധാരണക്കാരിൽ സാധാരണക്കാരായ ഇവരുടെ ജീവിതവും ഈ പാട്ടും നമുക്കൊരുപാടിഷ്ടമാകും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ ഓടുന്ന സുജാതയും അമ്മയ്ക്കൊപ്പം നിൽക്കുന്ന മകളും അത്രയ്ക്കു രസകരമാണ്. ഗോപി സുന്ദറാണ് പാട്ടിന് സംഗീതം നൽകിയത്.

റഫീഖ് അഹമ്മദാണ് കാറ്റിൽ ഇല പോലെ എന്ന ഈ വരികൾ കുറിച്ചത്. പാടിയത് വിജയ് യേശുദാസും.  മിഥുൻ ആനന്ദ്, നിഖിൽ മാത്യൂസ് എന്നിവരാമ് ബാക്കിങ് വോക്കലിൽ. ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്കറും ചേൿന്ന്. മധു നീലകണ്ഠന്റേതാണു ഛായാഗ്രഹണം.