Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.ആർ.റഹ്മാന്‍ ഗാനത്തിനു കവർ വേർഷനുമായി ഒരു ഡോക്ടർ!

ar-cover-version

കവർ വേർഷനുകൾ െചയ്യുകയെന്നത് മികച്ചൊരു പാട്ടു പഠന രീതി മാത്രമല്ല, തന്റെ കഴിവിനെ ശ്രോതാക്കളിലേക്കെത്തിക്കുവാനുള്ള നല്ലൊരു മാർഗം കൂടിയാണ്. കവർ വേർഷനുകളുടെ കാര്യം നോക്കിയാൽ മിക്കവരും തിരഞ്ഞെടുക്കുന്നത് എ.ആര്‍.റഹ്മാൻ ഗാനങ്ങളാണ്. ആ ഗാനങ്ങൾ വെറുതെയൊന്നു മൂളിയാൽ പോലും അത്രമാത്രം േചലുണ്ടല്ലോ. ഗോകുൽ ബാലാജി എന്ന ഗായകനും തയ്യാറാക്കിയത് എ.ആർ.റഹ്മാൻ ഗാനത്തിനൊരു കവര്‍ വേര്‍ഷനാണ്.  പാട്ടിന്റെ കവർ വേർഷൻ നമ്മൾ അധികം കേട്ടിട്ടില്ല എന്നതാണ് പ്രസക്തമായ കാര്യം. 

ചന്തിരനൈ എന്ന പാട്ടാണ് ഗോകുൽ പാടുന്നത്. ഡോക്ടറായ ഗായകനാണു ഗോകുല്‍. സംഗീതം നല്ലൊരു മരുന്നാണെന്നു പറയാറില്ലേ. ഈ ഡോക്ടർ പാടുന്നത് കേട്ടിരിക്കാനും ഒരു പ്രത്യേക രസമുണ്ട്. ഗോകുല്‍ തന്നെയാണു കവർ വേർഷന്‍ ചിട്ടപ്പെടുത്തിയത്. രച്ചഗൻ എന്ന എന്ന ചിത്രത്തിലേതാണീ പാട്ട്. ഹരിഹരനും സുജാതയും ചേർന്നാണ് ഒറിജിനൽ ഗാനം പാടിയത്. വൈരമുത്തുവാണ് വരികൾ കുറിച്ചത്.