Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിവേഗം 3 കോടി! യുട്യൂബിൽ റെക്കോഡിട്ട് ജിമ്മിക്കി കമ്മല്‍

shaan-rahman-jimmikki-kammal-issue

യുട്യൂബിൽ ഏറ്റവുമധികം പ്രാവശ്യം ആളുകൾ കണ്ട മലയാളം ഗാനമെന്ന റെക്കോർഡ് ഇനി ജിമ്മിക്കി കമ്മൽ എന്ന പാട്ടിന്. 30,673,412 പ്രാവശ്യമാണ് ഈ പാട്ട് ഇതുവരെ യുട്യൂബ് വഴി ആളുകൾ കണ്ടത്. വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ഈ നേട്ടം ഈ പാട്ട് സ്വന്തമാക്കിയത്.

ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനമാണിത്. അനിൽ പനച്ചൂരാൻ എഴുതിയ വരികൾ വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണു പാടിയത്. വളരെ വേഗത്തിലാണ് ജിമ്മിക്കി കമ്മൽ ഈ റെക്കോഡിട്ടത്. ഓഗസ്റ്റ് 17നാണ് ഈ പാട്ടിന്റെ വിഡിയോ യുട്യൂബിലെത്തിയത്. രണ്ടു വർഷം മുൻപ് പുറത്തിറങ്ങിയ ഐ ലവ്‍ യൂ മമ്മീ എന്ന ഗാനം കഴിഞ്ഞയാഴ്ച തീർത്ത റെക്കോഡാണ് ജിമ്മിക്കി കമ്മൽ തകർത്തത്.

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനമാണ് ജിമ്മിക്കി കമ്മൽ. ഭാസ്കർ ദി റാസ്കലിലെ ഗാനമാണ് ഐ ലവ് യൂ മമ്മീ. ദീപക് ദേവ് സംഗീതം നൽകിയ ഗാനം റഫീഖ് അഹമ്മദ് ആണ് എഴുതിയത്. ശ്വേത മോഹനും ദേവിക ദീപക് ദേവും ചേർന്നാണീ മനോഹര ഗാനം പാടിയത്.