Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടിട്ടും കണ്ടിട്ടും മതിവരാതെ മഞ്ജുവും മോഹൻലാലും: പാട്ടിന്റെ വിഡിയോ കാണാം

villain-movie-video-song

പ്രേക്ഷകർ  കാത്തിരിക്കുന്നൊരു ചിത്രമാണ് വില്ലന്‍. മോഹൻലാലിന്റെ ലുക്കും ട്രെയിലറും ഡയലോഗും മഞ്‍ജു വാര്യറുടെ സാന്നിധ്യവും എല്ലാം ചേർന്ന് വലിയൊരു ആകാംക്ഷയാണു മനസിൽ നിറച്ചത്. ചിത്രത്തിൽ നിന്ന് ആദ്യ വിഡിയോ ഗാനം പുറത്തെത്തി. മഞ്ജുവും മോഹൻലാലും അഭിനയിക്കുന്ന കണ്ടിട്ടും കണ്ടിട്ടും എന്ന പാട്ടിന്റെ വിഡിയോയാണിത്. ദമ്പതികളായി ഇരുവരും വേഷമിടുന്ന ചിത്രത്തിലെ സ്നേഹാർദ്രമായൊരു ഗാനം. 

യേശുദാസാണ് ഈ മനോഹര ഗാനം പാടിയത്. ദാസേട്ടന്റെ സ്വരത്തിലുള്ള പാട്ടിൽ അഭിനയം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയവർ കൂടിയാകുമ്പോൾ പാട്ട് കേൾക്കാനും കാണാനും ഒരു പ്രത്യേക ഭംഗി തന്നെയാണ്. ഫോർ മ്യൂസിക് ഈണമിട്ട പാട്ട് ബി.കെ.ഹരിനാരായണനാണ് എഴുതിയത്. ബി.ഉണ്ണികൃഷ്ണൻ എഴുത്തും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്.