Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിന്റെ ശ്രദ്ധ നേടി പാർവ്വതിയുടെ പ്രണയഗാനം!

parvathy-irfan

നടി പാർവ്വതിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗിൾ’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇർഫാൻ ഖാൻ ആണു നായകൻ. ഇരുവരും ഒന്നിച്ചുള്ള യാത്രയും പ്രണയവും അതിനിടയിലെ കുസൃതികളും നിറഞ്ഞ ഗാനം കാണാനും കേൾക്കാനും ഒരുപോലെ രസകരം. കേട്ടിരിക്കുന്നവരെ ഊർജസ്വലമാക്കുന്ന പാട്ട്. 'ഖദം കഹാനി' എന്ന പാട്ട് രണ്ടു ദിവസം കൊണ്ട് ഏഴര ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ കണ്ടത്.

നൂറൻ സഹോദരിമാരാ സുൽത്താന നൂറനും സുൽത്താന നൂറനും വിശാൽ മിശ്രയും ചേർന്നാണ് ഈ പാട്ട് പാടിയത്. വിശാൽ മിശ്രയുടേതാണ് സംഗീതം. രാജ് ശ്േഖറാണ് വരികൾ എഴുതിയത്.

തനൂജ ചന്ദ്രയാണ് സംവിധാനം. 'ഹോപ് ആന്റ് എ ലിറ്റില്‍ ഷുഗര്‍' (2006) എന്ന ചിത്രമിറങ്ങി 11 വര്‍ഷത്തിന് ശേഷമാണ് അവര്‍ മറ്റൊരു സിനിമയുമായി എത്തുന്നത്. നവംബര്‍ 10ന് ചിത്രം തീയേറ്ററുകളിലെത്തും.