Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയാര്‍ദ്രയായൊരു ഭാര്യ: വിദ്യ ബാലന്റെ പുതിയ പാട്ട്

vidya-balan-new-song

ഗുരു റന്ധ്വാന എഴുതി രജത് നാഗ്പാലിനൊപ്പം ചേർന്ന് ഈണമിട്ട് പാടിയ പാട്ടാണിത്. തീർത്തും വ്യത്യസ്തവും കരുത്താർന്നതുമായ ഒരുപിടി വേഷങ്ങളാണ് ബോളിവുഡ് നായിക വിദ്യാ ബാലൻ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രം തുമാരി സുലുവാണ്. ഈ സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി. പ്രണയാർദ്രയായൊരു ഭാര്യയായി വിദ്യാ ബാലൻ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു പാട്ടിൽ.

സ്വാഭാവിക അഭിനയത്തിന്റെ ഭംഗിയാണ് വിദ്യാ ബാലൻ കാഴ്ചവയ്ക്കുന്നത്. ഈ പാട്ട് വീണ്ടും വീണ്ടും കണ്ടിരുന്നു പോകുന്നതും അതുകൊണ്ടു തന്നെ. സാരിയുടുത്ത് പൊട്ടുതൊട്ട് അലസമായി മുടി കെട്ടിവച്ചിരിക്കുന്ന വിദ്യാ ബാലനിൽ ഇന്ത്യൻ സ്ത്രീത്വത്തിന്റെ ഭംഗി മുഴുവനുമുണ്ട് . സിനിമയ്ക്കു വേണ്ടി വണ്ണം കൂട്ടിയും കുറച്ചുമുള്ള വിദ്യാ ബാലൻ ട്രിക്ക് ഈ പാട്ടിൽ കാണാം. നല്ല വണ്ണമുള്ള വിദ്യായാണു പാട്ടില്‍.

റേഡിയോ ജോക്കിയായി മാറുന്ന വീട്ടമ്മയുടെ കഥയാണിത്. ഒരു റേഡിയോ ജോക്കിയുടെ പ്രസരിപ്പുള്ള വിദ്യ തന്നെയാണു പാട്ടിൽ. സുരേഷ് ത്രിവേണിയാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.