Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടികൊണ്ട് അജുവും സംഘവും: പാട്ടുമായി വിനീതും നജീമും

santhosh-varma-song

രസകരമായ നിമിഷങ്ങളുമായി അജു വര്‍ഗീസും സംഘവും. നാടൻ താളത്തിലുള്ള പാട്ട് പാടി വിനീത് ശ്രീനിവാസനും നജീമും സംഘവും. പാട്ടെഴുത്തുകാരനായ സന്തോഷ് വർമ സംഗീത സംവിധായകനും കൂടിയായ പാട്ടിന്റെ വിശേഷങ്ങളാണിത്. വിശ്വവിഖ്യാതരായ പയ്യൻമാർ എന്ന ചിത്രത്തിലെ പാട്ടാണിത്. 

കൊച്ചീല് നട്ടിട്ട് കണ്ണൂര് വേരോടി

കൊല്ലത്ത് പൂത്തൊരു ചെമ്പകത്തിൽ എന്ന വരികളുള്ള പാട്ട് രസകരമാണ്. ഒരു ചെറുകഥ പോലെ രസകരം. സന്തോഷ് വർമയും ശശീന്ദ്രൻ പയ്യോളിയും ചേര്‍ന്നാണീ ഗാനം കുറിച്ചത്. താ തെയ്യം എന്നു പേരിട്ട, തനി നാടൻ താളത്തിലുള്ള പാട്ട് വിശാൽ അരുൺ റാമും കൂടി ചേർന്നാണ് ചിട്ടപ്പെടുത്തിയത്. അരുൺ ആലാട്ട്, സംഗീത, രഘു, സൗമ്യ എന്നിവരാണ് വിനീതിനും നജീമിനും ഒപ്പം ഗാനം ആലപിച്ചിരിക്കുന്നത്. 

ആദ്യ സംഗീത സംവിധാനം സന്തോഷ് വർമ മനോഹരമാക്കിയെന്നു പറയാം. രാജേഷ് കണ്ണങ്കര എഴുത്തും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ആനന്ദ് മധുസൂദനനാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. കഥ വി.ദിലീപും. പ്രശാന്ത് കൃഷ്ണയാണ് കാമറ.