Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യൂട്ട് പ്രണയവും ദൃശ്യങ്ങളും: 10 ലക്ഷം കാഴ്ചക്കാരുമായി ഈ ആൽബം

pathiye-music-video

യുട്യൂബിൽ ശ്രദ്ധ നേടുന്ന സംഗീത വിഡിയോകളിലൊന്നാണ് പതിയെ. നമുക്കൊരുപാടിഷ്ടം തോന്നുന്നൊരു പ്രണയകഥയും കാഴ്ചയും പാട്ടുമാണ് പതിയെ. 10 ലക്ഷം പിന്നിട്ടു ഈ പാട്ടിന്റെ കാഴ്ചക്കാർ.

അടികൂടി തുടങ്ങുന്ന പ്രണയവും സൗഹൃദവും എന്നെന്നും നിലനിൽക്കുമെന്നല്ലേ പറയാറ്. അതുപോലെയാണ് ഈ പാട്ടും. സംഗീത ആൽബം ചെയ്യുന്നവരുടെ പ്രിയ വിഷയമായ പ്രണയത്തെ ക്ലീഷേകളില്ലാതെ മികച്ച ദൃശ്യങ്ങളോടെ അവതരിപ്പിക്കുകയാണ് പതിയെയില്‍. അവിചാരിതമായി സ്ഥിരം ഒരാളോട് അബദ്ധങ്ങൾ മാത്രം ചെയ്യുന്ന നായികയും അതൊക്കെ ഏറ്റുവാങ്ങി തലയിൽ കൈവച്ചു പോകുന്ന നായകനുമുള്ള പാട്ട്. അതിനോടൊപ്പമുള്ള പാട്ടും കേൾവി സുന്ദരും. ഈ വിഡിയോയുടെദൃശ്യങ്ങളും പാട്ടും ഒരുപോലെ ഇഷ്ടമാകും.

സംഗീതം ലിബോയ്‍യുടേതാണ്. ജോൺ.വി.പോളിന്റേതാണ് ആലാപനം. വിഡിയോയുടെ നിർമാതാവ് ആഷിക് അലിയും ഛായാഗ്രഹണം സനീഷ് സനുവുമാണ്. ഷിനാജ് ജലീൽ ആണ് എഡിറ്റർ. ബഷീർ ബഷിയും മാൻസി ജോഷിയുമാണ് രംഗങ്ങളിൽ.