Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റു പോലെ ഹൃദ്യം ഈ പ്രണയവും വിനീതിന്റെ പാട്ടും

kande-kande-music-video

കാറ്റിന്റെ യാത്ര പോലെയാണു പ്രണയവും. കാണുന്ന കാഴ്ചകളും അനുഭവങ്ങളുമെല്ലാം അപ്രതീക്ഷിതം. കാറ്റുപോലെ ആ യാത്ര ഒരിക്കലും അവസാനിക്കുകയുമില്ല. നല്ല പ്രണയ ഗാനങ്ങൾ കേൾക്കുകയെന്നാൽ മനസിലേക്കൊരു ചെറുകാറ്റ് വന്നു പോകുന്നയത്രയും സുഖകരമായ കാര്യമാണ്. ഈ പാട്ട് കേൾക്കുമ്പോഴും അതുപോലെയാണ്. വിനീത് ശ്രീനിവാസനാണ് ആലാപനം. വിനീത് പാടുന്ന പാട്ടുകൾക്ക്, പ്രത്യേകിച്ച് പ്രണയഗാനങ്ങൾ കേട്ടിരിക്കാൻ ഒരു പ്രത്യേക രസമാണല്ലോ. അതുപോലെയാണീ ഗാനവും.

കണ്ടേ കണ്ടേ...എന്നു പേരിട്ടൊരു സംഗീത ആൽബമാണിത്. നായികയുടെ ചിരിയും പ്രണയവും ആ പ്രണയത്തിന്റെ കഥ പറയുന്ന രീതിയും ലൊക്കേഷനുമെല്ലാം ഹൃദ്യമാണ്. അന്നാ ബെൻ ആണു നായിക. വരികളെഴുതിയത് മനു മഞ്ജിത് ആണ്. സംവിധാനവും സംഗീതവും നിജാദ് ബാബു തോമസ്. മികച്ച പ്രതികരണമാണ് ഈ ഗാനം യുട്യൂബിൽ നിന്ന് നേടുന്നത്.