Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനക്കും ഉടുപ്പോ...പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ഗാനം എത്തി

punyalan-private-limited-song

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിൽ നിന്ന് ഒരു ഗാനം പുറത്തിറങ്ങി. സിനിമയിലെ വിവിധ ദൃശ്യങ്ങളുടെയും ഗായകന്റെയും ആനിമേഷൻ രൂപങ്ങളാണ് പാട്ടിലുള്ളത്. ഉടുപ്പിട്ട ആനയും കഥാപാത്രങ്ങളുടെ ആക്ഷനും നമ്മെ രസിപ്പിക്കും.

കുഞ്ഞുനാളിൽ കേട്ട് പഠിച്ച കുഞ്ഞു പാട്ടുകളിലേതു പോലുള്ള വരികളും താളവും ആർക്കും ഇഷ്ടമാകും. നാലു കൊമ്പുള്ള കുഞ്ഞാന എന്ന ഗാനം വിനീത് ശ്രീനിവാസന്‍ കുട്ടിത്തം സ്വരത്തിൽ ചേർത്തുവച്ച് പാടിയിരക്കുന്നതു കൊണ്ട്ആദ്യ കേൾവിയിൽ തന്നെ നമുക്കിഷ്ടമാകും.

സന്തോഷ് വർമ എഴുതിയ വരികൾ ആനന്ദ് മധുസുദനനാണ് സംഗീതം നല്‍കിയത്. ജയസൂര്യ, അജു വര്‍ഗീസ്, വിജയരാഘവൻ, ശ്രീജിത് രവി, ധർമജൻ, ഗിന്നസ് പക്രു, സുനിൽ സുഖദ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമാണിത്. രഞ്ജിത് ശങ്കറാണ് തിരക്കഥയും സംവിധാനവും. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.