Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോഹരം ഉണ്ണി മേനോൻ പാടിയ ഈ പ്രണയഗാനം

unni-menon-songs

ഉണ്ണി മേനോൻ പാടിയ പ്രണയാര്‍ദ്രമായൊരു ആൽബം ഗാനം പുറത്തിറങ്ങി. ചെമ്പനീർ പൂവിന്റെ മനോഹാരിതയുള്ള സ്വരത്തിലെ പാട്ട് കേട്ടിരുന്നുപോകും. ഈണത്തിൽ എന്നു പേരിട്ട പാട്ടാണിത്.

അനില്‍ രവീന്ദ്രന്‍ രചിച്ച് എസ് ആര്‍ സൂരജ് സംഗീതം പകര്‍ന്ന ഗാനം. ജീവിതത്തിലെ പുഞ്ചിരിയും ഈണവുമായി മാറിയ പ്രണയിനിയെ കുറിച്ചുള്ള വരികൾ പഴയ സിനിമ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നു. പ്രേം കിഷോർ, മേഘ യൂ തുടങ്ങിയവരാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ആഷ്‍ലിൻ, രാകേഷ് പി.എസ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.