Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരം പിടിപ്പിച്ച് സൊടക്ക് താളം: തരംഗമായി വിഡിയോ

sodakku-song

കാത്തിരുന്ന സൊടക്ക് പാട്ട് എത്തി. സൂര്യ ഡാൻസ് പഠിക്കുന്ന ദൃശ്യങ്ങളും ആന്റണി ദാസൻ ഉള്ളം തുറന്ന് പാടുന്ന നിമിഷങ്ങളും ഒക്കെയുളള കിടിലൻ പാട്ട്. മാസ് ഗാനം. കേട്ടിരിക്കുമ്പോൾ ഉള്ളംതുള്ളിമറിഞ്ഞു പോകും. അത്രമാത്രം ഊര്‍ജസ്വലമാണ് പാട്ടിനവ്. അനിരുദ്ധ് നാടൻ താളത്തിൽ തീർത്ത മറ്റൊരു കിടിലൻ പാട്ട്.

താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലേതാണീ പാട്ട്. വിഗ്നേഷ് ശിവനാണ് സംവിധാനം. വിഗ്‍നേഷ് മണി അമുധാവനൊപ്പം ചേർന്നാണ് വരികളും കുറിച്ചത്. സൂര്യയും കലൈയരസനും സംഘവും പറയുന്ന ഡയലോഗുകളും പാട്ടിനിടയിലുണ്ട്. ആ ഡയലോഗിനു ശേഷം പാട്ട് തുടങ്ങുന്നത് എത്ര കേട്ടിരുന്നാലും മതിവരില്ല. 

സൂര്യ ഡാൻസ് പഠിക്കുന്ന രംഗങ്ങളും ഡാൻസ് പഠിപ്പിക്കുന്ന ആളും മനസിലേക്കു ചേക്കേറും. മലയാള ഗാനം ജിമ്മിക്കി കമ്മലിനൊപ്പം ഡാൻസ് ചെയ്ത് വിഡിയോ തയ്യാറാക്കി വൈറലായ ഷെറിനും അന്നയും പാട്ടിനിടയിൽ വന്നുപോകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഒറ്റ രാത്രി കൊണ്ട് ഒമ്പത് ലക്ഷത്തോളം പ്രാവശ്യമാണ് ഈ പാട്ട് ആളുകൾ യുട്യൂബ് വഴി കണ്ടത്.