Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സക്കറിയ പോത്തന്റെ പ്രണയ ഗാനം: പാട്ട് കാണാം

zacharia-pothen-jeevichiruppuntu-song

സക്കറിയ പോത്തന്റെ പ്രണയ ജീവിതം പാടി ഒരു പാട്ടെത്തി. കേട്ടിരിക്കാൻ രസമുള്ളൊരു മെലഡി. ബി.െക.ഹരിനാരായണന്റെ കാവ്യാത്മകമായ വരികൾക്കു സ്വരമായത്  കെ.എസ്.ചിത്രയും വിജയ് യേശുദാസുമാണ്. ആതിരേ...എന്നു തുടങ്ങുന്ന പാട്ടിന് സംഗീതം നൽകിയത് ധിബു നൈനാൻ തോമസും. മനോജ്.കെ.ജയനും പൂനം ബജ്‍വയുമാണു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

'ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ...'എന്നു വിജയ് പാടിത്തുടങ്ങുന്നതു തന്നെ ഭാവാർദ്രമായാണ്.  അതിനൊപ്പം കെ.എസ്.ചിത്രയെന്ന സ്വരഭംഗി കൂടിയാകുമ്പോൾ‌ പാട്ട് കേട്ടിരുന്നു പോകും. എപ്പോഴത്തേയും പോലെ കാവ്യാത്മകമായാണ് ഹരിനാരായണൻ ഈ പാട്ടും എഴുതിയിരിക്കുന്നത്. ലളിതമായ പശ്ചാത്തല സംഗീതമാണു ഗാനത്തിന് ധിബു നൽകിയിരിക്കുന്നത്.

വരികളിലെ പ്രണയാർദ്രതയെ മനോജ്.കെ.ജയനും പൂനവും ചേർന്ന ജോഡി മനോഹരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. മനോജ് നായർ തിരക്കഥയെഴുതി ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമേസിങ് സിനിമാസിന്റെ ബാനറിൽ മൊഹമ്മദ് ആസിഫ് ആണു നിർമ്മാണം. 

Read More:Music News