Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചിലെരി തീയേ... ‘പ്രവചന’ ഗാനത്തിന്റെ വിഡിയോ കാണാം

nenjileri-theeye-video-song

ദിലീപ്, രാമനുണ്ണി എന്ന കഥാപാത്രമായി എത്തിയ രാമലീലയിലെ ശ്രദ്ധേയ ഗാനം 'നെഞ്ചിലെരി തീയേ' യുടെ വിഡിയോ പുറത്തിറങ്ങി. പാട്ടിന്റെ ഓഡിയോ വൻ ശ്രദ്ധ നേടിയിരുന്നു. രാമനുണ്ണിയുടെ ഒളിജീവിതമാണ് പാട്ടിൽ ആവിഷ്കരിക്കുന്നത്. ഡ്രൈവറായി പ്രയാഗയും മണ്ടത്തരങ്ങളും കുസൃതികളുമുള്ള കഥാപാത്രമായി കലാഭവൻ ഷാജോണും പാട്ടിലുണ്ട്. ബി.െക. ഹരിനാരായണൻ വരികളെഴുതി ഗോപി സുന്ദർ ഈണമിട്ട ഗാനമാണിത്. ഹരീഷ് ശിവരാമകൃഷ്ണനും ഗോപി സുന്ദറുമാണ് പാട്ട് പാടിയത്.  

നെഞ്ചിലെരി തീയേ...എന്ന വരികളും അതിന്റെ താളവും ദിലീപിന്റെ യഥാർഥ ജീവിതവുമായി ചേർത്തുവച്ചാണ് പ്രേക്ഷകർ കണ്ടത്. പാട്ടിന് അത് നൽകിയ പ്രശസ്തിയും ചെറുതല്ല. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ജയിലിൽ കഴിയുമ്പോഴായിരുന്നു രാമലീലയുടെ റിലീസ്. അരുൺ ഗോപിയാണ് രാമലീല സംവിധാനം ചെയ്തത്. സച്ചി തിരക്കഥയെഴുതിയ ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമ്മിച്ചത്.

Read More:Music News, New Videos