Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഡാൻസ് കളിച്ച് ഹിറ്റ് ആയി റേഡിയോ മാംഗോ സംഘം

radio-mango-koyikode-song

പാട്ട് കിടിലനാണോ മൊഞ്ചേറെയാണ് ഡാൻസ് കളിച്ചിരിക്കും ഇവർ. ജിമ്മിക്കി കമ്മലിനു ശേഷം കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് റേഡിയോ മാംഗോയിലെ ആർജെ സംഘം. മുത്താണ് നമ്മുടെ കോയിക്കോട് എന്ന വൈറൽ ഗാനത്തിനൊപ്പമാണ് ഇത്തവണ ഇവരുടെ ഡാൻസ്. അലുവയും ബിരിയാണിയും ഒപ്പനയുമായി റോഡിന്റെ നടുവിൽ നിന്നൊക്കെയാണ് ഡാൻസ്. പാട്ടിന്റെ വരികളുടെ അർഥത്തിന് ആർജെ  സംഘം കാണിക്കുന്ന ആക്ഷനും മനോഹരമാണ്. ഗൂഡാലോചന എന്ന ചിത്രത്തിലേതാണീ ഗാനം. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ബി.െക.ഹരിനാരായണൻ വരികളെഴുതി അഭയ ഹിരൺമയി പാടിയ പാട്ടാണിത്.

ലിഷ്ന, വിജിത, അമൃത, അഞ്ജന, എന്നിവരടങ്ങിയ ആർജെ സംഘം ശനിയാഴ്ച പുറത്തുവിട്ട വിഡിയോ ഇതിനോടകം 3 ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. ആറായിരത്തോളം പ്രാവശ്യമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. നടൻ അപ്പാനി രവിയ്ക്കൊപ്പം ജിമ്മിക്കി കമ്മൽ‌ എന്ന പാട്ടിന് റേഡിയോ മാംഗോ സംഘം തയ്യാറാക്കിയ വിഡിയോയും ഇതുപോലെ വലിയ ശ്രദ്ധ നേടിയിരുന്നു. ഔപചാരികതകളൊന്നുമില്ലാതെ വെറുതെ നിന്ന് ഈ പാട്ടിനൊപ്പം ഡാൻസ് ചെയ്താൽ എത്ര രസകരമായിരിക്കും കണ്ടിരിക്കാൻ‌ എന്നു പറയുന്നു ഇവർ. 

Read More:Music News