Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിഥിയായി ഗൗതം മേനോൻ; പുതുമയോടെ ഈ ഓഡിയോ ലോഞ്ച്

naam-audio-launch

സിനിമകളുടെ ഓഡിയോ ലോഞ്ചിലെ സർപ്രൈസ് അതിഥികളാണ്. നാം എന്ന സിനിമയുടെ ഓ‍ഡിയോ ലോഞ്ചിന്റെ സർപ്രൈസ്, സിനിമയെ പ്രണയിക്കാൻ പ്രേക്ഷകരെ പഠിപ്പിച്ച സംവിധായകരിലൊരാളായിരുന്നു- ഗൗതം മേനോൻ. നവാഗതനായ ജോഷി തോമസ് പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധായകൻ. 

വിനീത് ശ്രീനിവാസന് സിഡി കൈമാറിയാണ് ഗൗതം മേനോൻ ഓഡിയോ ലോഞ്ച് നിർവഹിച്ചത്. 

"സൗഹൃദത്തെക്കുറിച്ചാണ് ഈ ചിത്രം. ഈ സംവിധായകൻ അത് ആവിഷ്കരിച്ചിരിക്കുന്ന രീതിയും എനിക്കൊരുപാടിഷ്ടമായി."- ചടങ്ങിൽ സംസാരിക്കവേ ഗൗതം മേനോൻ പറഞ്ഞു. സംവിധായകന്റെ കന്നിച്ചിത്രത്തിൽ അധികവും പുതുമുഖങ്ങളാണ്. അതുകൊണ്ടുതന്നെ ഓഡിയോ ലോഞ്ചിനും ഒരു പുതുമയുണ്ടായിരുന്നു. 

ചിത്രത്തിൽ ഒൻപതു പാട്ടുകളാണുള്ളത്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശബരീഷ് വർമയാണ് ഗാനരചന. പുറത്തിറങ്ങിയ ആദ്യ വിഡിയോ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. വിനീത് ഹരിചരൺ ആലപിച്ച പാട്ട് ഈണമിട്ടത് അശ്വിനും സന്ദീപും ചേർന്നാണ്. ജെടിപി ഫിലിംസിന്റെ ബാനറില്‍ നിർമിച്ചിരിക്കുന്ന ചിത്രം ഡിസംബറില്‍ തിയറ്ററുകളിലെത്തും.