Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പ ഭക്തി ഗാനം പാടി കൃഷ്ണപ്രഭ

krishna-prabha-songs

ചലച്ചിത്ര താരം കൃഷ്ണപ്രഭ പാടി അഭിനയിച്ച ‘താരകം’ ആൽബം സോങ് തയാറായി. അയ്യപ്പൻപാട്ടിന്റെ ആലാപന മാധുരിയുമായി ശബരിമല തീർഥാടന കാലത്തെ വരവേൽക്കുന്ന ഈ ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നതു ഹരി പി.നായരാണ്.

യൗവനകാലം പിന്നിട്ടു ശബരിമല തീർഥാടനത്തിന് അനുവദനീയമായ സമയം എത്തുവാൻ കാത്തിരിക്കുന്ന പെൺ മനസുകളുടെ നൊമ്പരവും അയ്യപ്പദർശന സായൂജ്യവുമാണ് ‘താരകം’ പങ്കുവയ്ക്കുന്നത്.

സംഗീതം: പ്രവീൺ ശ്രീനിവാസൻ. ക്യാമറ: നിധിൻ തളിക്കുളം. എഡിറ്റിങ്: റ്റിറ്റോ, ക്രിയേറ്റീവ് ഹെഡ്: ഉദയ് ശങ്കരൻ വാട്ടർമാൻ. സുനിൽ കൃഷ്ണൻകുട്ടി, ശ്രീജിത്ത് വി.നാരായണൻ എന്നിവർ ചേർന്നാണു താരകം നിർമിച്ചിരിക്കുന്നത്. തൃശൂർ കോടന്നൂർ സ്വദേശിയായ ഹരി കൃഷ്ണഭക്തി ഗാനങ്ങളും ദേവിഗീതങ്ങളും അയ്യപ്പൻപാട്ടുകളും ഉൾപ്പെടെ ഒട്ടേറെ ഗാനങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്.  പാട്ടെഴുത്തിനു പുറമെ ചലച്ചിത്ര രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹരി പി.നായർ, രമേഷ് പിഷാരടിയോടൊപ്പം പഞ്ചവർണ തത്ത എന്ന സിനിമയുടെ സ്ക്രിപ്റ്റ് ജോലികളിലാണ് ഇപ്പോൾ.