Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറപ്പ്, ലിജോയുടെ ഈ.മ.യൗ അതിമനോഹരമാണ്: പ്രശാന്ത് പിള്ള

prasanth-pillai-movie

ലിജോ പെല്ലിശേരി ചിത്രങ്ങളും അതിലെ പ്രശാന്ത് പിള്ള സംഗീതവും തീർത്തും വ്യത്യസ്തം എന്നു മാത്രമല്ല അഴകുറ്റതുമായിരുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ. പ്രേക്ഷകരും അതുകൊണ്ടു തന്നെ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനത്തിനു ശേഷം പ്രശാന്ത് പിള്ള എഴുതിയത് വായിക്കുമ്പോൾ കാണാൻ കൗതുകം ഏറെയാകും. തന്നെ കരയിച്ചു ചിത്രം എന്നാണ് പ്രശാന്ത് പിള്ള പറയുന്നത്. 

"ഈ.മ.യൗ. എന്നെ ആഴത്തിൽ സ്പർശിച്ചു. എന്‍റെ ആത്മാവിനോടാണ് ഈ.മ.യൗ. സംസാരിച്ചത്. ഒരു കാര്യം ഇവിടെ പറയുകയാണ്, ചിത്രം എന്നെ കരയിച്ചു. കൂടുതലൊന്നും വെളിപ്പെടുത്തുന്നില്ല. ലിജോ ജോസ് പെല്ലിശേരിയുടെ ആറാമത്തെ ചിത്രം മനോഹരമായൊരു യാത്രയാണ്. നിങ്ങളെ അമ്പരിപ്പിക്കും അത്. ''പ്രശാന്ത് പിള്ള പറഞ്ഞു.

ലിജോ ജോസ് പെല്ലിശേരിയുടെ എല്ലാ ചിത്രങ്ങൾക്കും സംഗീതം പ്രശാന്ത് പിള്ളയുടേതായിരുന്നു. നായകൻ, സിറ്റി ഓഫ് ഗോഡ്. ആമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ് എന്നിവയാണ് ആ ചിത്രങ്ങൾ.