Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര... ഹൃദയത്തിലാണ് ഈ ടാറ്റൂ !

bijibal-tattoo

ഇൗ ലോകത്തു നിന്ന് വേർപെട്ടു പോയാലും നമുക്കൊപ്പം തന്നെ കാണും ചിലർ. എന്നും എപ്പോഴും. അവരുടെ ഓർമകളും, അവർ നമ്മളിൽ തീർത്ത സ്വാധീനവും അത്രമേൽ ശക്തമായിരിക്കും. പിന്നീടുള്ള നമ്മുടെ യാത്രകൾക്ക് ഊർജമാകുന്നതും അതുതന്നെയായിരിക്കും. സംഗീത സംവിധായകൻ ബിജിബാൽ കൈയിൽ കോറിയൊരു ടാറ്റൂ നമ്മോടു പറയുന്നത് അക്കാര്യമാണ്. ഭാര്യ ശാന്തിയുടെ മുഖവും ഹൃദയം തൊടുന്ന രണ്ടു വരികളുമാണ് ബിജിബാൽ ടാറ്റൂ ചെയ്തത്.

എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര...എന്ന വരികളാണ് ബിജിബാല്‍ കയ്യിൽ കോറിയത്. ഹൃദയത്തിലാണ് ആ ടാറ്റൂ കോറിയത് എന്നർഥം. ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി അടുത്തിടെയാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം നിര്യാതയായത്. ശാന്തിയുടെ പെട്ടെന്നുളള മരണം എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ‌ നേടിയിരുന്നു. ബിജിബാലിനെ അടയാളപ്പെടുത്തിയ സംഗീത വിഡിയോകളിൽ പാട്ടുകാരിയായും ശാന്തി എത്തിയിരുന്നു. ഒപ്പമില്ലാത്ത ഭാര്യയെ കൈയ്യിൽ കോറിയിട്ട് തന്റെ സ്നേഹത്തെ അടയാളപ്പെടുത്തുകയാണ് ബിജിബാൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.