Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീന കൈഫിന്റെ ഗ്ലാമർ ഡാൻസ് ഗാനം കോപ്പിയടിച്ചതോ?

tiger-se-sinda-copy

ബോളിവുഡില്‍ അടുത്തിടെ വൻ ഹിറ്റ് ആയ ഗാനമാണ് 'സ്വാഗ് സെ സ്വാഗത്'. ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിലെ ഈ പാട്ട് ഒറ്റ ദിവസം കൊണ്ട് ഒരു കോടിയോളം പ്രാവശ്യമാണ് ആളുകൾ യുട്യൂബ് വഴി കണ്ടത്. കത്രീനയുടെ ഗ്ലാമർ ലുക്കിലുള്ള ഡാൻസ് ആയിരുന്നു പ്രധാന ആകർഷണം. പക്ഷേ ഗാനമിപ്പോൾ കോപ്പിയടി വിവാദത്തിലാണ്. ഡിജെ കാച്ച് എന്ന ബാൻ‍ഡിന്റെ ദി ഹോൺസ് എന്ന ഗാനത്തിൽ നിന്നാണ് സ്വാഗ് കെ സ്വാഗതിന്റെ താളം പകർത്തിയതെന്നാണ് ആരോപണം. ഡിജെ കാച്ച് 2015ൽ പുറത്തിറക്കിയ ഗാനമാണ് ദി ഹോൺസ്. 

വിശാല്‍-ശേഖർ സഖ്യം ഈണമിട്ട പാട്ട് വിശാൽ ദദ്‍ലാനിയും നേഹ ഭാസിനും ചേർന്നാണ് പാടിയത്. ഇർഷാദ് കാമിലിന്റേതാണു വരികൾ. വൈഭവി മെർച്ചന്റ് ആണ് നൃത്തം ചിട്ടപ്പെടുത്തിയത്. സൽമാൻ-കത്രീന ജോഡിയുടെ ഭംഗിയറിയിച്ച ഗാനം മികവുറ്റതായിരുന്നു. 24 മണിക്കൂറിനിടയിൽ ലോകം ഏറ്റവുമധികം പ്രാവശ്യം കണ്ട വിഡിയോ എന്ന റെക്കോർഡും ഈ ഗാനത്തിനാണെന്നാണ് പാട്ട് പുറത്തിറക്കിയ യഷ് രാജ് ഫിലിംസ് അവകാശപ്പെടുന്നത്. ഏക് ഥാ ടൈഗർ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ടൈഗർ സിന്ദാ ഹേ. അലി അബ്ബാസ് സഫർ ആണു സംവിധാനം ചെയ്യുന്നത്.