Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാളയ്ക്കും ഒരു ഫ്രീക്ക് പാട്ട്

chala-rocks-song

ഇന്നെന്താ മീൻ കിട്ടിയേ... നമ്മുടെ നാട്ടുമ്പുറങ്ങളിലൊക്കെയുള്ള സ്ഥിരം ചോദ്യമാണിത്. ഓ ഇന്നൊന്നുമില്ലായിരുന്നു, കുറച്ച് ചാള കിട്ടി എന്നൊരു ഉഴപ്പൻ മറുപടിയാകും ചിലപ്പോൾ ലഭിക്കാറ്. ആ ചാളയെ കുറിച്ചുള്ളതാണീ പാട്ട്. ചാളയ്ക്ക് വലിയ വിലയൊന്നും നമ്മൾ കൊടുക്കാറില്ലെങ്കിലും, അൽപം പുച്ഛം അതിനോടു കൂടുതലാണെങ്കിലും നല്ല കുരുമുളകിട്ട് പൊരിച്ചെടുക്കുന്ന ചാളയ്ക്കു പ്രിയമേറെയാണ്. ഈ പാട്ടും അങ്ങനെയുള്ളതാണ്. കേട്ടിരിക്കാൻ നല്ല രസമാണ്.  200 വർഷത്തോളം പഴക്കമുള്ള ചമ്പക്കര മീൻ ചന്തയ്ക്ക് ആദരമായാണ് ഈ മ്യൂസിക് വിഡിയോ തയ്യാറാക്കിയത്.

ഫ്രീക്ക് ലുക്കിലുള്ള കൂട്ടുകാരന്മാര്‍ മീനുകളുെട നടുവിൽ നിന്നാണ് പാടുന്നത്. ചാളയെ പുകഴ്ത്തുന്ന ചാള റോക്സ് എന്ന ഈ പാട്ട് എൽപി റോക്സ് എന്ന ബാന്‍ഡിന്റേതാണ്. ചാളയോട് എന്തെങ്കിലും പുച്ഛമുണ്ടെങ്കിൽ അതൊക്കെ മാറിക്കിട്ടും ഈ പാട്ട് കേട്ടാൽ.

പാട്ടിന്റെ വരികളും സംഗീതവും ലിബിഷ് പെരീക്കാടിന്റേതാണ്. ലിബിഷും സഞ്ജയ് ചന്ദ്രനും ചേർന്നാണു പാടിയത്. വിഡിയോയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് നിതിൻ തളിക്കുളമാണ്. മനോരമ മ്യൂസിക് ആണു ഗാനം പുറത്തിറക്കിയത്.