Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റേഷനിൽ പൊലീസുകാരന്റെ ‌ഡാൻസ്: പിന്നീട് സംഭവിച്ചത് ?

police-station-dance

ജോലിയിൽ കിട്ടുന്ന സ്ഥാനക്കയറ്റം, ആഗ്രഹിച്ച ഇടത്തേക്കുള്ള സ്ഥലം മാറ്റം ഇതൊക്കെ ആഗ്രഹിക്കാത്തവർ ആരാണ് ? ഓഫിസിലെ തിരക്കിനിടയിലായിരിക്കും ചിലപ്പോൾ ആ നല്ല വാർത്തകളൊക്കെ നമ്മെ തേടി വരിക. അപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥയാകും പരലർക്കും. ഈ പൊലീസുകാരന്റെ കാര്യവും മറ്റൊന്നായിരുന്നില്ല. ട്രാൻസ്ഫർ കിട്ടിയത് ആഘോഷിച്ചതിന് സസ്പെൻഷൻ വാങ്ങിയിരിക്കുകയാണ് പാവം. സ്ഥലം മാറ്റം ലഭിച്ചതറിഞ്ഞ് സന്തോഷം കൊണ്ട് മതിമറന്ന് പരിസരബോധമില്ലാതെ ഡാൻസ് കളിച്ചതിന് പാവത്തിനെ സസ്പെൻഡ് ചെയ്തു അധികാരികൾ. വൈറൽ ഡാൻസ് ഒടുവിൽ അദ്ദേഹത്തിനു തന്നെ പാരയായി.‌

പശ്ചിമ ബംഗാളിലെ ഹീരാപൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കൃഷ്ണ സാധൻ മൊണ്ഡാലാണ് ഡാൻസ് ചെയ്തു പണി വാങ്ങിയ പൊലീസുകാരൻ. ഇക്കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു സംഭവം. ചിത്തരഞ്ജൻ പൊലീസ് സ്റ്റേഷനിലേക്ക് കിട്ടിയ ട്രാൻസ്ഫർ ആഘോഷിക്കുകയായിരുന്നു കക്ഷി. രണ്ട് വനിതകൾക്ക് മുൻപിൽ നിന്നായിരുന്നു മൊണ്ഡാലിന്റെ ഗംഭീര ന‍ൃത്തം. കഷ്ടകാലത്തിന് അപ്പോൾ ആരോ ഷൂട്ട് ചെയ്ത വിഡിയോ പിന്നീട് വൈറലായി, അത് മാധ്യമങ്ങൾക്ക് മുന്നിലെത്തി. പിന്നെ പറയേണ്ടതില്ലല്ലോ. കമ്മീഷണർ കയ്യോടെ സസ്പെന്‍ഷൻ ഓർ‍‍ഡറും നൽകി.