Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ പ്രണയവും ശ്രേയയുടെ സ്വരവും: വിമാനത്തിലെ പാട്ടു കാണാം

vimaanam-movie-song

വാനിലൂടെ പാറിപ്പോകുന്ന വിമാനങ്ങൾ കാലമെത്ര കഴിഞ്ഞാലും ഒരു കൗതുകം തന്നെയാണ്. പ്രണയം പോലെ. വിമാനം എന്ന പുതിയ ചിത്രത്തിൽ നിന്ന് ആദ്യം എത്തിയതും ഒരു പ്രണയഗാനമാണ്. ശ്രേയ ഘോഷാലിന്റെ സ്വരത്തിലുളള ഒരു പ്രണയഗാനം .  ശ്രേയയ്ക്കൊപ്പം നജീം അർഷദും ഗോപി സുന്ദറുമാണ് ആണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണു സംഗീതം. റഫീഖ് അഹമ്മദിന്റേതാണു ഗാനരചന.

വെറുതെയിങ്ങനെ ആകാശത്തേയ്ക്കു നോക്കിയിരിക്കുമ്പോൾ മനസിലേക്ക് സന്തോഷം മാത്രം നൽകുന്ന കുറേ കാഴ്ചകൾ എത്താറില്ലേ? ഈ പാട്ടിന്റെ വരികളും അതുപോലെയാണ്. ഇളം കാറ്റുപോലെ പതിയെ മനസ്സോടു ചേരുന്നു മൂവരും ചേർന്നുള്ള ആലാപനവും. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രം പ്രദീപ് എം. നായരാണു സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണു നിർമ്മാണം.