Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും തരംഗമായി വിനീത് ശ്രീനിവാസൻ-ഷാന്‍ റഹ്മാൻ ഗാനം

vineeth-shan-songs

ജിമ്മിക്കി കമ്മലിനു ശേഷം തരംഗമാകുകയാണ് ഒരു വിനീത് ശ്രീനിവാസൻ-ഷാൻ റഹ്മാൻ ഗാനം കൂടി. ഷാൻ റഹ്മാൻ ഈണമിട്ട ജിമ്മിക്കി കമ്മൽ പാട്ട് വിനീത് പാടിയതാണെങ്കില്‍, ഈ പാട്ടിന്റെ ഗാനരചനയാണു വിനീത് നിർവ്വഹിച്ചത്. എന്തായാലും ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് പുതിയൊരു ഹിറ്റ് ഗാനത്തിനു കൂടി കാരണമായി. സുന്നത്ത് കല്യാണം എന്ന ഈ പാട്ട് ആന അലറലോടലറൽ എന്ന ചിത്രത്തിലേതാണ്. 

മിഥുൻ ജയരാജിന്റേയും ഗൗരി ലക്ഷ്മിയുടേയും ആലാപനമാണ് പാട്ടിൽ. ചടുലമായ സംഗീതമാണു ഷാൻ നൽകിയത്. ആദ്യ കേൾവിയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന സംഗീതം. ആ ഈണത്തെ ഊർജസ്വലമായി ഇരുവരും പാടിയിരിക്കുന്നു. 

സുന്നത്ത് കല്യാണത്തിന്റെ ഒരുക്കങ്ങളാണ് പാട്ടിലും ദൃശ്യങ്ങളിലും. കുസൃതികളും തമാശകളും പ്രണയവും മാത്രമാണീ ഗാനത്തിൽ.  അനു സിത്താരയും വിനീത് ശ്രീനിവാസനും തെസ്നി ഖാനും വിജയരാഘവനും സുരാജുമൊക്കെ പാട്ടിലുണ്ട്. വേറിട്ട ലുക്കും പ്രവൃത്തികളും കൊണ്ട് പാട്ടിലെ ഓരോ താരങ്ങളും രസിപ്പിക്കും. ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന അലറലോടലറൽ.