Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചടുലം ഈ ക്രിസ്മസ് പാട്ട്!

christmas-special-music

നക്ഷത്രങ്ങളും വാദ്യോപകരണങ്ങളും വിളക്കുകളും കയ്യിലേന്തി ക്രിസ്മസ് അപ്പൂപ്പനോടൊപ്പം രാത്രികളിൽ വീഥികള്‍ തോറും പാടിയാടി നടക്കുന്ന കരോൾ സംഘങ്ങൾ വരവായി. ക്രിസ്മസ് കാലത്തിന്റെ ആരവങ്ങൾ തുടങ്ങിക്കഴിഞ്ഞു. കരോളിൽ പാടാനുള്ള പാട്ടുകൾ കൂട്ടിവയ്ക്കുമ്പോൾ ഒപ്പം ചേർക്കാനിതാ ഒരെണ്ണം കൂടി. ചടുലമാണ് ഈ ഈണം. ഉറക്കത്തിന്റെ ആലസ്യത്തിലേക്കു കൈപിടിക്കുന്ന മഞ്ഞിൻ രാത്രികളിൽ ക്രിസ്മസിന്റെ ആരവവുമായി ഉത്സാഹത്തോടെ നടന്നു നീങ്ങാൻ ഇങ്ങനെയുളള പാട്ടുകൾ തന്നെ വേണമല്ലോ.

രാജാധിരാജനായ് എന്നു തുടങ്ങുന്ന പാട്ടിന് ആർക്കുമിഷ്ടമാകുന്ന താളമാണ്. ക്രിസ്മസിനെ അനുസ്മരിപ്പിക്കുന്ന ലളിതമായ സംഗീതം. ജെയ്മോൻ അക്കനേത്തിന്റേതാണു പാട്ടിന്റെ വരികളും സംഗീതവും. പ്രിൻസ് ജോസഫിന്റേതാണു ഓർക്കസ്ട്രേഷൻ. ശേഷ്ന വർഗീസും ബെഞ്ചമിൻ ബ്രൂണോയും ചേർന്നാണീ ഗാനം പാടിയത്. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് മികച്ച പ്രതികരണമാണു നേടുന്നത്.