ഒരു സിനിമ താരം എത്രമാത്രം ജനകീയനാകുന്നുവെന്നതിന്റെ നിര്‍വചനമാണ് രജനീകാന്ത്. പ്രേക്ഷകന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്ന ഈ സൂപ്പർ സ്റ്റാറിന്റെ പിറന്നാളാണിന്ന്. തലൈവർ എന്നു സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കുന്ന അദ്ദേഹത്തിനൊരു പിറന്നാൾ സമ്മാനമാണീ ഗാനം. തലൈവരോട് കടുത്ത ആരാധനയുള്ളൊരാൾ ചെയ്ത വിഡിയോ പോലുണ്ട് ഈ സൃഷ്ടി. മധു ബാലകൃഷ്ണനും സംഘവും പാടിയ ഗാനം മനോരമ മ്യൂസിക് ആണു പുറത്തിറക്കിയത്.
അപൂർവ്വ രാഗങ്കളായി വന്ത അതിസയ പിറവിയോ... എന്ന ഗാനം കേൾവിയും കാഴ്ചയിലും ആവേശം തീർക്കും. രജനീകാന്ത് ചിത്രങ്ങളിലേതു പോലെ തട്ടുപൊളിപ്പൻ ഡാൻസാണു വിഡിയോയിൽ. അദ്ദേഹത്തിന്റെ അപരൻമാരും വിഡിയോയിലുണ്ട്്. നടരാജ് കാഴ്ചയും സംഘവുമാണ് രംഗങ്ങളിൽ. അദ്ദേഹത്തിന്റേതാണു പാട്ടിന്റെ വരികളും ഈണവും. രജനീകാന്ത് ചിത്രങ്ങളിലെ ഹിറ്റ് പാട്ടുകളുടെ താളം കൂടി ചേർത്താണ് നടരാജ് കാഴ്ച ഈ പാട്ടിന് ഈണമിട്ടത്. വിഡിയോയുടെ സംവിധാനവും അദ്ദേഹം തന്നെ. മധു ബാലകൃഷണനൊപ്പം നടാജ് കാഴ്ചയും കൃഷ്ണപ്രിയയും ചേർന്നാണ് ഗാനം ആലപിച്ചത്. റോയൽ ഡാൻസ് അക്കാദമിയാണ് നൃത്തം ചിട്ടപ്പെടുത്തിയത്.