Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളിൽ ആരാധ്യയുടെയും അബ്റാമിന്റെയും ഡാൻസ്: വൈറലായി വിഡിയോ

aradhya-abram-dance

ഇന്ത്യയുടെ മനസു കീഴടക്കിയ ഒരുപാട് നൃത്ത രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഷാരുഖ്. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ പാട്ടിനൊപ്പം ഒരു കുഞ്ഞ് നൃത്തം ചെയ്ത വിഡിയോ വൈറലാകുകയാണ്. ഷാരുഖിന്റെ പുത്രൻ അബ്‍റാമാണ് ആ കുട്ടി. ഷാരുഖ് ഖാന്റെ ഹിറ്റ് ചിത്രം സ്വദേശിലെ, യേ താരാ വോ താരാ എന്ന പാട്ടിനൊപ്പമായിരുന്നു അബ്റാമിന്റെ നൃത്തം. സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ രംഗത്തിന് സാക്ഷിയായത് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ആണ്. കാണികളായി അവിടെയത്തിയതാകട്ടെ ബോളിവു‍ഡും. വേറെയുമുണ്ട് ഒരു കൗതുകം. ഇതേ വേദിയിൽ നൃത്തം ചെയ്യാൻ ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ മകൾ ആരാധ്യയുമുണ്ടായിരുന്നു.

ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയേയും ഷാരുഖ് ഖാന്റെ മകൻ അബ്റാമിനേയും സംബന്ധിക്കുന്നതെന്തും കൗതുകത്തോടെയാണ് എല്ലാവരും കാണുന്നത്. അത് മിക്കപ്പോഴും വാർത്തകളിലിടം നേടാറുണ്ട്. ഇത്തവണയും അതുപോലെ തന്നെ. ഇരു വിഡിയോകളും വൈറലാണ്. സ്കൂളിന്റെ വാർഷിക ആഘോഷത്തിനാണ് ആരാധ്യയും അബ്റാമും സഹപാഠികൾക്കൊപ്പം നൃത്തമാടിയത്. 

ഫ്രോക്ക് അണിഞ്ഞെത്തിയ ആരാധ്യയും ഡാൻസും മനോഹരമായിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ അബ്റാം പതിവുപോലെ ക്യൂട് ലുക്കിലും. ഐശ്വര്യ, അഭിഷേക് ജയാ ബച്ചൻ ബന്ധു കൃഷ്ണ റായ് എന്നിവരാണ് ആരാധ്യയുടെ നൃത്തം കാണാൻ എത്തിയത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിന്റെ തിരക്കിലായ അമിതാഭ് ബച്ചൻ പരിപാടിക്ക് എത്തിയിരുന്നില്ല. ഷാരുഖ് ഖാൻ, ഹൃത്വിക് റോഷൻ, കരിഷ്മ കപൂർ, രവീണ ടണ്ഠൻ എന്നീ ബോളിവുഡ് താരങ്ങളാണ് ആരാധ്യയുടെ ഡാൻസിന് സാക്ഷികളാകാൻ എത്തിയത്. 

ആമിർ ഖാന്റെ മകൻ ആസാദ് റാവു ഖാനോടൊപ്പം ആരാധ്യ സ്കൂൾ വേദിയിൽ നൃത്തം ചെയ്ത വിഡിയോയും വൈറലായിരുന്നു. മൂന്നു പേരും ഒരേ സ്കൂളിലാണു പഠിക്കുന്നത്.