മകള്‍ക്ക് പിറന്നാൾ സമ്മാനവുമായി കെ.എസ്.ചിത്ര!

മകള്‍ക്ക് പിറന്നാൾ സമ്മാനം നൽകി കെ.എസ്.ചിത്ര. ഓർമകളുറങ്ങുന്നൊരു ചിത്രമാണ് നന്ദനയുടെ പതിനഞ്ചാം പിറന്നാൾ ദിനത്തിൽ കെ.എസ്.ചിത്ര സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. നന്ദനയുടെ പിറന്നാൾ ചിത്രങ്ങളും തന്റെ ഗുരുസ്ഥാനീയർ മകളെ അനുഗ്രഹിക്കുന്ന രംഗങ്ങളുമൊക്കെയുള്ള ആ ചിത്രം ആരിലും നൊമ്പരമുണർത്തും. 

കൃഷ്ണനെ കുറിച്ച് പാടാനാണ് കെ.എസ്.ചിത്രയ്ക്ക് അന്നുമിന്നും ഏറെയിഷ്ടം. പ്രാർഥനകളായിരുന്നു ഓരോ പാട്ടുകളും. ആ പ്രാർഥനകളുടെ ഫലമായിരുന്നു ആ‌ മകൾ എന്നാണ് ചിത്ര വിശ്വസിച്ചതും. ഒരുപാട് കാത്തിരിപ്പുകൾക്കു ശേഷം ജീവിതത്തിന്റെ ഈണമായി വന്ന നന്ദനയെന്ന മകൾ. പക്ഷേ സന്തോഷത്തിന് ആയുസ് ഒരുപാടുണ്ടായിരുന്നില്ല. എട്ടാം വയസിൽ നന്ദന യാത്രയായി.