Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയായി അമല പോൾ, മകളായി മീനയുടെ മകൾ; ക്യൂട്ട് ആണ് ഈ പാട്ട്!

i-love-you-mummy-tamil-song

മലയാളത്തിൽ നയൻതാരയായിരുന്നു അമ്മ. മകളായി അനിഖയും. തമിഴിലെത്തിയപ്പോൾ അമ്മയായി അമല പോളും മകളായി നൈനികയും. ചിത്രത്തിന്റെ പേര് ഭാസകർ ദി റാസ്കൽ എന്നതിൽ നിന്ന് ഭാസ്കർ ഒരു റാസ്കലായി. അതെന്തായാലും ചിത്രത്തിലെ ആ ഹിറ്റ് ഗാനം മലയാളത്തിലെ പോലെ തന്നെ തമിഴിലും ക്യൂട്ട് ലുക്കിലാണ്. ആദ്യമായി മൂന്നു കോടി പ്രേക്ഷകരെ യുട്യൂബിൽ നേടിയ മലയാള ഗാനം എന്ന റെക്കോഡിട്ട ഐ ലവ് യൂ മമ്മീ എന്ന പാട്ടിനെ കുറിച്ചാണു പറഞ്ഞത്. അമ്മാ ഐ ലവ് യൂ എന്ന പേരിലാണ് പാട്ട് തമിഴിലെത്തിയിരിക്കുന്നത്. പാട്ടിന്റെ ഈണം മലയാള ഗാനത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.

വേറെയുമുണ്ടൊരു പ്രത്യേകത. നമ്മുടെ കുഞ്ഞു ശ്രേയ അവളുടെ ആരാധാനാപാത്രമായ പ്രിയ ഗായിക ശ്രേയ ഘോഷാലിനോടൊപ്പം പാടിയ ആദ്യ പാട്ടാണിത്. ശ്രേയ ജയദീപ് ചെന്നൈയിലും  ശ്രേയ ഘോഷാൽ മുംബൈയിലുമാണ് പാട്ടിന്റെ റെക്കോഡിങ് പൂർത്തിയാക്കിയത്. ശ്രേയ ഘോഷാലാണ് തനിക്കൊപ്പം പാടുന്നതെന്ന് ശ്രേയ ജയദീപിന് അറിയില്ലായിരുന്നുവെന്ന് അമ്മ പ്രസീത പറയുന്നു. അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. പാട്ട് പുറത്തിറങ്ങിയപ്പോൾ തന്നെ അത് ഒത്തിരി വട്ടം കേട്ടിരുന്നുവെന്നും പ്രസീത പറഞ്ഞു. 

അമരിഷ് ആണു പാട്ടിനു സംഗീതമൊരുക്കിയത്. പാ. വിജയ്‍യുടേതാണു വരികൾ. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാസ്കർ ഒരു റാസ്കല്‍. മലയാള ഗാനത്തിന് റഫീഖ് അഹമ്മദാണ് വരികളെഴുതിയത്. ദീപക് ദേവ് ഈണമിട്ട് മകൾ ദേവികയേയും ശ്വേത മോഹനേയും കൊണ്ടു പാടിച്ച ഗാനമാണിത്. മലയാളത്തിലേതു പോലെ തമിഴിലും ശ്രദ്ധ നേടുകയാണ് ഈ പാട്ട്.