Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാടിന്റെ കൈപിടിച്ച് അനുഷ്കയുടെ നൃത്തം!

virushka-dance

സ്വപ്നതുല്യമായൊരു പ്രണയത്തിനൊടുവിലാണു ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും നടി അനുഷ്ക ശർമയും വിവാഹിതരായത്. റോസാപ്പൂക്കളാൽ കേശം അലങ്കരിച്ച് കല്ലുമാലകളും മുത്തുകളും ചിപ്പിയും തുന്നിച്ചേർത്ത ഇളംപിങ്ക് നിറത്തിലുള്ള വസ്ത്രവുമണിഞ്ഞെത്തിയ ആ വധുവും അവളുടെ ചെക്കനും പൂമാലകളണിഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ണിൽ നിന്നു മായുകയില്ല. കല്യാണ മാമാങ്കത്തിന്റെ ആഘോഷങ്ങളും തീരുന്നില്ല.

ആഡംബരത്തിന്റെ അങ്ങേത്തലയ്ക്കൽ നിന്ന വിവാഹത്തിനു ശേഷം ഇന്ത്യയിലൊരുക്കിയ വിരുന്നിനിടെ അനുഷ്കയും വിരാടും ചെയ്ത ഡാൻസിന്റെ വിഡിയോ തരംഗമാകുകയാണ്. പഞ്ചാബി സ്റ്റൈലിലായിരുന്നു അധികം നൃത്തവും. പണമെറി‍ഞ്ഞും അതു കടിച്ചു പിടിച്ചും ആടിപ്പാടുന്നുണ്ട് അനുഷ്ക. കോഹ്‍ലിയും ഒപ്പമുണ്ട്. കോഹ്‍ലിയുടെ കൈപിടിച്ചുളള അനുഷ്കയുടെ നൃത്തം മനോഹരം. ഇറ്റലിയിലെ വിവാഹത്തിനു ശേഷം ന്യൂഡൽഹിയില്‍ ഇന്നലെയാണ് കോഹ്‍ലിയുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്നൊരുക്കിയത്. വിവാഹ വിശേഷങ്ങൾ പോലെ തരംഗമാകുകയാണ് ഈ വിവാഹ റിസപ്ഷനിലെ കാഴ്ചകളും.

സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ചുവപ്പൻ പട്ടുസാരിയണിഞ്ഞ് ക്ലാസിക് ബോളിവുഡ് സ്റ്റൈലിലെ വധുവായി അണിഞ്ഞൊരുങ്ങിയാണ് അനുഷ്ക എത്തിയത്. ഗായകൻ ഗുരുദാസ് മാനും ആഘോഷത്തിലുണ്ടായിരുന്നു. ശിഖർ ധവാനും അനുഷ്കയ്ക്കൊപ്പം ഇടയ്ക്കു നൃത്തം ചെയ്യാനെത്തി. സജ്നാ വെ സജ്നാ, മൗജാ ഹി മൗജ തുടങ്ങിയ ഗാനങ്ങൾക്കാണ് ഇവർ ചുവടുവയ്ക്കുന്നത്.