Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പൻ നൃത്തവുമായി വിക്രം: സ്കെച്ചിലെ പാട്ട് കാണാം

atchi-putchi-video-song

സ്കെച്ച് എന്ന വാക്കു തന്നെ തീവ്രമാണ്. ചോരയുടെ, ഭയത്തിന്റെ, മരണത്തിന്റെ ഛായയുള്ള വാക്ക്. ആ പേരുള്ള ചിത്രത്തിലെ പാട്ടും അതുപോലെ തീവ്രമാണ്. പക്ഷേ അത് ആഘോഷത്തിന്റേതാണെന്നു മാത്രം. അച്ചി പുച്ചി എന്ന ഗാനത്തിന്റെ സംഗീതം തമൻ ആണ്. ചിത്രത്തിന്റെ സംവിധായകൻ വിജയ് ചന്ദാർ ആണു വരികളെഴുതി ആലപിച്ചത്. തമന്നയും വിക്രമുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോയാണിത്. 

വീരനായ നായകനായി സ്റ്റൈലില്‍ വിക്രം മനസ്സറി‍ഞ്ഞ് പാടിയാടി രസിപ്പിക്കുന്നതു കണ്ടിരിക്കാൻ നല്ല രസമാണ്. കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കാൻ ഏതറ്റം വരെയും പോകുന്ന നടൻ  തമിഴിന്റെ ഡപ്പാം കൂത്ത് താളമേളത്തിലുള്ള, പൊടിപാറുന്ന നൃത്തമുള്ള ഗാനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ആഘോഷത്തിലാറാടുന്ന ആൾക്കൂട്ടത്തിനൊപ്പം അവരുടെ മുഴുവൻ ആവേശവും ഉൾക്കൊണ്ട് ഒരു തെരുവിന്റെ നടുവിൽനിന്ന് പാടിയാടുന്ന നായകൻ‌. മറ്റെല്ലാം മറന്ന് നിറയെ ചിരിച്ച് നൃത്തമാടാൻ പറയുന്ന മറ്റൊരു തമിഴ് ഗാനമാണിതും. വിഡിയോയുടെ  അവസാനം ചിത്രീകരിച്ച രംഗങ്ങൾ കണ്ട് കയ്യടികളോടെ എഴുന്നേൽക്കുന്ന വിക്രത്തിനൊപ്പം പ്രേക്ഷകരും നിറഞ്ഞു കയ്യടിക്കും.