Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍മെല്ലെ വന്നു തൊടുന്ന കാറ്റു പോലെയാണീ പാട്ടും!

kadha-paranja-kadha-movie-song

ജനാലയിലൂടെ മെല്ലെ വന്നു കൈയിലൊന്നു തൊട്ട്, മുഖത്തേയ്ക്കു മാടി കിടക്കുന്ന മുടിയെ മെല്ലെ തഴുകിയകലുന്ന കുഞ്ഞികാറ്റു പോലെയാണ് ഈ ഈണവും. 'കഥ പറഞ്ഞ കഥ' എന്ന ചിത്രത്തിലെ വിജയ് യേശുദാസ് ഗാനത്തിന് അങ്ങനെയൊരു മുഖവുരയാണു നൽകേണ്ടത്. മനുഷ്യ സ്നേഹത്തിന്റെ നന്മയും ആർദ്രതയുമുള്ള ദൃശ്യങ്ങളും പ്രണയം നിറഞ്ഞ വരികളുമുള്ള പാട്ട് കേട്ടിരിക്കുമ്പോൾ ഏറ്റവും പ്രിയമുള്ളൊരാൾ അരികിലുള്ള പോലെ തോന്നും. 

മെല്ലെ മെല്ലെ

മെല്ലെ തൊടും മനമിതില്‍ പഴയൊരു സ്നേഹ സാന്ത്വനം

മിഴികളെ ആര്‍ദ്രമാക്കവേ...

എന്നു തുടങ്ങുന്ന പാട്ട് മനോരമ മ്യൂസിക് ആണു പുറത്തിറക്കിയത്. ഡോ.ലക്ഷ്മി ഗുപ്തന്റെ വരികൾക്കു സംഗീതം ജെയ്സൺ.ജെ.നായറിന്റേതാണ്. വിജയ് യേശുദാസിന്റെ സ്വരത്തില്‍ കേട്ട നല്ല പാട്ടുകളുടെ കൂട്ടത്തിലേക്ക് ഈ ഗാനത്തേയും ചേർത്തുവയ്ക്കാം. ഡോ.സിജു ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ പറഞ്ഞ കഥ.