Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവ്വതി-പൃഥ്വി പാട്ടിനൊപ്പം ഈ നായികയുടെ ഡാൻസ്: വിഡിയോ വൈറൽ

parvathy-song-dance

ഷാൻ റഹ്മാന്റെ ഈ വർഷത്തെ ആദ്യ ഗാനമാണ് മൈ സ്റ്റോറി എന്ന ചിത്രത്തിലെ 'പതുങ്ങി പതുങ്ങി'. പാട്ടിനാണെങ്കിൽ ഡിസ്‍ലൈക്കുകളുടെ പെരുമഴയും.  അതിന്റെ വിഷമത്തിലുമാണ് ഷാൻ. അതെന്തായാലും ഷാനിന് ഇഷ്ടമായിരിക്കുകയാണ് ഈ പാട്ടിനൊപ്പമുള്ള മറ്റൊരു നായികയുടെ നൃത്തം. നടിയുടെ നൃത്തത്തിന്റെ വിഡിയോ ഏറെ സന്തോഷത്തോടെ സമൂഹമാധ്യമത്തിലൂടെ ഷാൻ പങ്കുവയ്ക്കുകയും ചെയ്തു. 

കളി എന്ന ചിത്രത്തിലെ നായിക ഐശ്വര്യ സുരേഷാണ് പതുങ്ങി പതുങ്ങി എന്ന പാട്ടിനൊപ്പം നൃത്തം ചെയ്തത്. നല്ല മെയ്‍വഴക്കത്തോടെ ഊർജസ്വലതയോടെ കളിക്കുകയാണ് താരം. നിരവധി പേർ ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട്. 

പാട്ടിന്റെ രംഗങ്ങളിൽ പൃഥ്വിരാജും പാർവതിയുമാണ് അഭിനയിച്ചത്. പാര്‍വ്വതി മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. ഇതിനോടുള്ള പ്രതിഷേധമായി പാട്ടിനെതിരെ ഡിസ്‍ലൈക്ക് ക്യാമ്പെയിനുകളും ട്രോളുകളുമായി വിമർശകരും രംഗത്തെത്തി. ഒരു ലക്ഷം പിന്നിട്ടു ഡിസ്‍ലൈക്കുകളുടെ എണ്ണം. പക്ഷേ പതിയെയാണെങ്കിലും പാട്ട് ആളുകൾക്ക് ഇഷ്ടമാകുമെന്ന പ്രതീക്ഷയിലാണ് ഷാൻ.