Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കല്യാണം' പാടിത്തുടങ്ങി, ഒപ്പം മുകേഷിന്റെ മകനും!

kalyanam-movie-song

നടൻ മുകേഷിന്റെയും നടി സരിതയുടേയും മകൻ ശ്രാവൺ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കല്യാണം എന്ന ചിത്രത്തിലെ 'പണ്ടേ നീ എന്നിൽ ഉണ്ടേ' എന്ന ഗാനത്തിലെ നായികയും നായകനും കൂട്ടുകാരുമൊക്കെ രസകരമാണ്. അവരുടെ പ്രണയത്തിലെ നിഷ്കളങ്കതയും കുസൃതിയും ഉൾക്കൊള്ളുന്ന പാട്ടും അതുപോലെ തന്നെ. നായകനായ ശ്രാവണിനേയും നായിക വര്‍ഷയെയും പോലെ പുതുമയുണ്ട് സംഗീതത്തിനും.

രാജീവ് നായരാണു വരികളെഴുതിയത്. പാടിയത് സിദ്ധാർഥ് മേനോന്‍. സംഗീതം പ്രകാശ് അലക്സും. നിഖിൽ, കൃഷ്ണലാൽ, മിഥുൻ ആനന്ദ്, പ്രകാശ് എന്നിവർ ചേർന്നുള്ള ബാക്കിങ് വോക്കലാണ് പാട്ടിന്റെ ആകർഷണം. രാജേഷ് നായരാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ആദ്യ കാഴ്ചയിലിഷ്ടപ്പെടുന്ന പെൺകുട്ടിയോടുള്ള പ്രണയമാണ് പാട്ട്. പ്രേക്ഷകർക്കും ആദ്യ കാഴ്ചയിലും കേൾവിയിലും ഈ ഗാനം ഇഷ്ടമാകും.