Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിലറിനു ട്രോൾ ആണെങ്കിലും പാട്ടിനു കയ്യടി!

nimir-song

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ നിമിറിന്റെ ട്രെയിലർ എത്തിയതു മുതൽ ട്രോളും തുടങ്ങി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മലയാളം ചിത്രം പ്രിയദർശനാണ് തമിഴിൽ എടുത്തത്. അഭിനേതാക്കളുടെ ഭാവാഭിനയം ട്രോളുകളിൽ തരംഗമാണെങ്കിലും ചിത്രത്തിലെ ആദ്യ പാട്ട്  ഏവര്‍ക്കും ഇഷ്ടമായി.  നമിത പ്രമോദും ഉദയനിധി സ്റ്റാലിനും പ്രണയാർദ്രരായി അഭിനയിക്കുന്ന ഗാനം. പാട്ടിലെ നമിതയും അവരുടെ പ്രണയവും മനോഹരമാണ്. 

പാട്ടെഴുത്തുകാർക്കിടയിലെ പെൺ സാന്നിധ്യം താമരയാണ് നെഞ്ചിൽ മാമഴൈയ് എന്ന ഗാനം കുറിച്ചത്. ബി.അജനീഷ് ലോക്നാഥ് സംഗീതം നൽകിയ ഗാനമാണിത്. ഹരിചരണും ശ്വേത മോഹനും ചേർന്നുള്ള ഡ്യുയറ്റ് കാറ്റിനൊപ്പമെത്തുന്ന ചെറുമഴ പോലെ മനസിലേക്കു ചേക്കേറുന്നു. നാടൻ കാഴ്ചകളുെട പശ്ചാത്തലത്തിൽ ചിത്രീകരിച്ച പാട്ടിന്റെ ലിറികൽ വിഡിയോയാണ് പുറത്തിറങ്ങിയത്. ഹരിചരണും ശ്വേതയും ചേർന്നുള്ള മികച്ച ഡ്യുയറ്റ് ഗാനങ്ങളുടെ കൂട്ടത്തിൽ േചർക്കാം നിമിറിലെ ഈ ഗാനത്തേയും.