Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചക ചർച്ചക്കിടെ പാട്ടുമായി ഇന്ദ്രജിത്തിന്റെ മക്കൾ

indrajith-daughters-song

അമ്മൂമ്മയും അമ്മയും തമ്മിൽ ഫിഷ് മോളി ഉണ്ടാക്കുന്നത് സംബന്ധിച്ച ഗംഭീര ചർച്ച നടക്കുകയാണ്. ഇതിനിടയിലായിരുന്നു കുട്ടികളുടെ പാട്ട്. രണ്ട് വരിയേ പാടിയുള്ളൂവെങ്കിലും താരകുടുംബത്തിൽ നിന്നെത്തിയ ഈ വിഡിയോയിൽ ശ്രദ്ധ നേടിയത് ആ പാട്ടായിരുന്നു. മല്ലിക സുകുമാരനും മകന്‍ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മക്കൾ പ്രാർഥനയും നക്ഷത്രയുമാണ് വിഡിയോയിലെ താരങ്ങൾ. മല്ലിക സുകുമാരനും പൂർണിമയും തമ്മിലുള്ള മീൻ കറി ചർച്ചയും പ്രാർഥനയും നക്ഷത്രയും ചേർന്ന പാട്ടുമുള്ള വിഡിയോ രസകരമാണ്. 

ചെറിയച്ഛന്‍ പൃഥ്വിരാജിന്റെ ഹിറ്റ് ചിത്രം എസ്രയിലെ ലൈലാകമേ എന്ന പാട്ടാണ് ഇരുവരും പാടിയത്. ഗിത്താറും വായിച്ച് പാട്ട് പാടിത്തുടങ്ങിയത് പ്രാർഥനയായിരുന്നു. രണ്ടാമത്തെ മകൾ നക്ഷത്രയും ഒപ്പം ചേർന്നു. 

പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചവരാണ് പ്രാർഥനയും നക്ഷത്രയും. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിൽ കൊ കൊ കോഴി എന്ന പാട്ട് ഇരുവരും ചേർന്നാണ് ആലപിച്ചത്. ഗോപി സുന്ദർ ഈണമിട്ട ഗാനമാണിത്. പ്രാർഥന നന്നായി പാടാറുണ്ടെന്ന് പൃഥ്വിരാജിൽ നിന്നാണ് ഗോപി സുന്ദര്‍ അറിഞ്ഞത്. പ്രാർഥനയ്ക്കൊപ്പം നക്ഷത്രയേയും ഗോപി സുന്ദർ ചിത്രത്തിൽ പാടിച്ചു. ലൈലാകമേ എന്ന ഗാനം രാഹുൽ രാജ് ആണ് ഈണമിട്ടത്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായി മാറിയ പ്രണയഗാനത്തിന് ഒട്ടേറെ കവർ വിഡിയോകളും എത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.