Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാസ് വരാത്തതെന്ത്? ആരാധകരുടെ ചര്‍ച്ചയിങ്ങനെ

bhagamathie-audio-luanch

അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രമാണ് ഭാഗമതി. പ്രേക്ഷകരെ ത്രില്ലടിപ്പിച്ചും പേടിപ്പിച്ചും ട്രെയിലറിൽ മിന്നിത്തിളങ്ങി താരം. സൂര്യയും രമ്യ കൃഷ്ണനുമടക്കമുള്ള വൻ നിര താരങ്ങളാണ് ഓഡിയോ ലോഞ്ചിൽ അതിഥികളായി എത്തിയത്. സിങ്കമെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായികയും നായകനും ആയവരാണ് സൂര്യയും അനുഷ്കയും. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ മത്സരിച്ച് അഭിനയിച്ചവരാണ് രമ്യയും അനുഷ്കയും. എന്നാൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായത് അവരുടെ സംഭാഷണങ്ങളോ അവരനൊന്നിച്ചുള്ള ചിത്രങ്ങളോ ആയിരുന്നില്ല, പ്രഭാസിന്റെ അസാന്നിധ്യമായിരുന്നു. ബാഹുബലിയിലെ അനുഷ്കയുടെ നായകൻ പ്രഭാസിന്റെ അസാന്നിധ്യം. 

Prabhas-and-Anushka-Shetty പ്രഭാസും അനുഷ്കയും

സമൂഹമാധ്യമത്തിലെത്തിയ ഓഡിയോ ലോ‍ഞ്ച് ചിത്രങ്ങളിലും വാർത്തകൾക്കും താഴെ നിറഞ്ഞത് ഈ ചോദ്യമായിരുന്നു. ഏതു പരിപാടിക്ക് ഒന്നിച്ചെത്തിയാലും പരസ്പരം സ്നേഹപൂർവ്വം ആലിംഗനം ചെയ്ത് സംസാരിച്ചിരിക്കുന്ന അനുഷ്കയേയും പ്രഭാസിനേയും പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന ആഗ്രഹവും അവർക്കിടയിൽ തീവ്രമാണ്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളുയരുന്നത്. പ്രഭാസിന്റെ അസാന്നിധ്യത്തിനു കൃത്യമായ കാരണം എന്താണെന്നു വ്യക്തമല്ല.  പല കാരണങ്ങളാണ് കമന്റിൽ നിറയുന്നത്. എങ്കിലും പ്രഭാസ് തന്റെ പുതിയ ചിത്രം സഹോയുടെ തിരക്കിലാണ് എന്നാണ് പ്രേക്ഷകരുടെ ഏകദേശ നിഗമനം. 

തെലുങ്കിലും തമിഴിലുമായെത്തുന്ന ഭാഗമതിയുടെ തമിഴ് പതിപ്പിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിലാണു നടന്നത്. അന്നും പ്രഭാസ് എത്തിയിരുന്നില്ല. തെലുങ്ക് പതിപ്പിന്റേത് ഹൈദരാബാദിലും. ഇവിടേയ്ക്കെങ്കിലും പ്രഭാസ് എത്തുമെന്നു കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. സംഗീത സംവിധാനം നിർവ്വഹിച്ച എസ്.തമൻ പ്രസംഗത്തിനിടെ പ്രഭാസിന്റെ പേര് എടുത്തു പറയുകയും ചെയ്തു. ബാഹുബലി പ്രഭാസിനു വേണ്ടിയുള്ളതായിരുന്നുവെങ്കിൽ ഭാഗമതി അനുഷ്കയുടേതാണെന്ന്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം വൻ പ്രതീക്ഷയിലുമാണ്. ഇരുവരുടെയും പുത്തൻ ചിത്രങ്ങൾ യുവി ക്രിയേഷൻസ് ആണു നിർമിക്കുന്നത് എന്നതു മറ്റൊരു കൗതുകവും.