Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട്, റൊമാന്റിക് ലുക്കിൽ സിദ്ധാർഥ് മേനോൻ: പാട്ടും രംഗങ്ങളും മനോഹരം

kadha-paranja-kadha-song

പാട്ട് മാത്രമല്ല, അഭിനയവുമുണ്ട് സിദ്ധാർഥ് മേനോനോടൊപ്പം. പുതിയ ചിത്രമാണ് കഥ പറഞ്ഞ കഥ. ചിത്രത്തില്‍ ഒരു പാട്ടും പാടി സിദ്ധാർഥ്. ഹോട്ട് ആൻഡ് റൊമാന്റിക് ആയി സിദ്ധാർഥും നായിക തരുഷിയും പാടിയഭിനയിക്കുന്ന ഗാനമാണിത്. ആലാപനത്തിലും ലുക്കിലും മാത്രമല്ല നൃത്തത്തിലും സിദ്ധാർഥ് ഒരുപോലെ തിളങ്ങി നിൽക്കുന്ന പാട്ട് ശ്രദ്ധേയമാകുകയാണ്. ദുല്‍ഖര്‍ സല്‍മാൻ ആണു ഗാനം പുറത്തിറക്കിയത്.

അരികിലെന്‍ അരികിലായ് തെന്നലായി വരാൻ... എന്ന വരികളില്‍ തുടങ്ങുന്ന ഗാനം ജെയ്‍സണ്‍ ജെ.നായർ ആണു ചിട്ടപ്പെടുത്തിയത്.  ഡോ.ലക്ഷ്മി ഗുപ്തനാണ് എഴുതിയത്. ആലസ്യ ഭംഗിയുള്ള ദൃശ്യങ്ങൾക്കൊപ്പമുള്ള പാട്ടിനും അതേ ഭംഗിയാണ്. കാറ്റിൻ സാന്നിധ്യമറിയുന്ന ഇടങ്ങളിൽ നിന്ന് അപ്പുപ്പൻ താടികളെ പോലെ നൃത്തമാടുകയാണ് നായികയും നായകനും. കാവ്യാത്മകമായ പ്രണയാര്‍ദ്ര വരികൾക്കൊപ്പമുള്ള സംഗീതത്തിനും ചില്ലുകണ്ണാടിയിൽ വീണ നിറക്കൂട്ടിന്റെ ചേലുണ്ട്. 

മനോരമ മ്യൂസിക് ആണു പാട്ട് പുറത്തിറക്കിയത്. ഡോ.സിജു ദിവാകറാണ് ചിത്രത്തിന്റെ സംവിധാനം.