Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗബിന് ലിജോ മോളോടു പ്രണയം; സ്ട്രീറ്റ് ലൈറ്റ് ഗാനം ട്രെൻഡിങിൽ ഒന്നാമത്

streetlight-movie-song

മഹേഷിന്റെ പ്രതികാരത്തിലെ സോണിയയേയും ക്രിസ്പിനേയും മറന്നിട്ടില്ലല്ലോ. സോണിയായി വേഷമിട്ട ലിജോ മോൾ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഏവരുടെയും പ്രിയം നേടി; ക്രിസ്പിനായി സൗബിനും അവിസ്മരണീയമാക്കി. ആ ചിത്രത്തിൽ ഇരുവരും തമ്മിൽ പ്രണയമൊന്നുമില്ലായിരുന്നു. ഇരുവരും മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റിലാണ്  വീണ്ടുമൊന്നിക്കുന്നത്. ഇത്തവണ സൗബിന് ലിജോ മോളോട് പ്രണയമാണ്. ലിജോ മോൾക്കാണേൽ തീരെ മൈൻ‍ഡുമില്ല. പക്ഷേ പതിവുപോലെ പ്രേക്ഷകന്റെ ഉള്ളിന്റെയുള്ളിൽ കയറിക്കൂടുന്ന അഭിനയ പ്രകടനമാണു ഇരുവരും കാഴ്ചവച്ചത്. പാട്ടും അതുകൊണ്ടു തന്നെ ട്രെൻഡിങിൽ ഒന്നാമതാണ്.

കാലമെല്ലാം നിൻ കൂട്ടായിരിക്കാം ഞാൻ പതിയെ നീ വിളിച്ചാൽ എന്നു തുടങ്ങുന്ന വരികളുള്ള പ്രണയഗാനത്തിന്റെ വരികൾ രചിച്ചത് മനു മഞ്ജിത് ആണ്. സംഗീതം പകർന്നത് ആദർശ് എബ്രഹാമും. പ്രണയിതാക്കൾ എന്നെന്നും പരസ്പരം പറയാൻ കൊതിക്കുന്ന വരികളെ അത്രമേൽ ഹൃദയഹാരിയായി പാടിയത് ഹരിചരണും. പാട്ട് ഒറ്റ ദിവസം കൊണ്ട് മൂന്നര ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്.ഷാംദത്ത് സംവിധാനം ചെയ്ത ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്.