Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവന‌യ്ക്കു താരനിരയുടെ പാട്ട്; താളം പിടിച്ച് മഞ്ജു, വിഡിയോ പകർത്തി നവ്യയും

sayanora-singing

കൂട്ടുകാരിയുടെ വിവാഹമാണ് നമ്മുടെ ജീവിതത്തിലെ ഉത്സവങ്ങളിലൊന്ന്. ചുമ്മാ പാടിയും ആടിയും തമാശകൾ പറഞ്ഞും നമ്മൾ ആഘോഷമാക്കും. ഈ ആഘോഷത്തെ കൂട്ടുകാരിയ്ക്കുള്ള പണിയായും സമ്മാനമായുമൊക്കെ കണക്കാക്കാം. താരങ്ങളുടെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് അവരും ഒന്നുചേരും. അങ്ങനെ സിനിമയെ വെല്ലുന്ന പല നിമിഷങ്ങളും ആ വിവാഹം പ്രേക്ഷകർക്കു സമ്മാനിക്കും. ഭാവനയുടെ മാംഗല്യ ദിനത്തിലും അതുതന്നെയാണ് നടന്നത്. മലയാളത്തിന്റെ പ്രിയ നായികമാരെല്ലാം ഒരു മുറിയിൽ ഒന്നുചേർന്നു പാട്ടുപാടി അഥവാ കൂട്ടുകാരിയുടെ വിവാഹ ദിനം ആഘോഷമാക്കി അവര്‍. രാത്രിയിലെ റിസപ്ഷന് ഡാൻസും ചെയ്തു. ഈ രണ്ട് വിഡിയോകളും നമുക്ക് ഏറെ പ്രിയങ്കരമാകും.

ഗായിക സയനോരയായിരുന്നു പാട്ടിന് നേതൃത്വം കൊടുത്തത്. അഭിനേത്രികളിലെ പാട്ടുകാരി രമ്യ നമ്പീശനും ഒന്നുചേർന്നു. ഉണരുകയായോ താമര പൈങ്കിളി പൈതൽ...എന്ന പാട്ടാണ് പാടിയത്.  കാഴ്ചക്കാരായി താളം പിടിച്ച് ഒപ്പം ചേർന്ന് മഞ്ജു വാര്യർ, ഭാമ, കൃഷ്ണ പ്രഭ, നവ്യ നായർ, ഭാഗ്യ ലക്ഷ്മി, മിയ, ശിൽപ ബാല, മൃദുല വാര്യർ, ഷഫ്ന, രചന നാരായണൻ കുട്ടി എന്നിവരടങ്ങിയ താരനിരയും. പാട്ടിന്റെ വിഡിയോ എടുത്തത് നവ്യയും

എങ്ങനെയാണ് വിവാഹം ആഘോഷമാക്കേണ്ടതെന്ന ചർച്ചയും ഇവർ നടത്തുന്ന വിഡിയോയും പുറത്തായിരുന്നു. ഡാൻസ് പ്രാക്ടീസ് ചെയ്യാൻ സമയമില്ലാത്തതു കൊണ്ട് പാട്ടിൽ ഒതുക്കുകയായിരുന്നു എന്നുവേണം കരുതാൻ. എന്തായാലും സംഗതി ഉഷാറായി. ഔപചാരികതകളില്ലാതെ ഒന്നു ചേർന്ന അവർ ചങ്ങാത്തത്തിന്റെ ആഴം ഒന്നുകൂടി പ്രകടമാക്കുക മാത്രമായിരുന്നില്ല, ആ വിവാഹ ദിനം ഏവർക്കും അവിസ്മരണീയമാക്കുയും ചെയ്തു.