Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധവിക്കുട്ടിയായി മഞ്ജു ഇങ്ങനെയാണ്: ആമിയിലെ ആദ്യ വിഡിയോ ഗാനം

AAMI - VIDEO SONG - Neer Maathalam | Kamal | Manju Warrier | M Jayachandran | Shreya Ghoshal

മാധവിക്കുട്ടിയായി മഞ്ജു വാര്യർ പകർന്നാടുന്ന 'ആമി'യിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. തന്റെ ബാല്യ-കൗമാര സ്മൃതികളെ കുറിച്ച് മാധവിക്കുട്ടിയെഴുതിയ 'നീർമാതളം പൂത്തകാലം' എന്ന പുസ്തകത്തെ അനുസ്മരിപ്പിക്കുന്നു പാട്ടിന്റെ വരികൾ. അതുകൊണ്ടു തന്നെ സ്നേഹവും പ്രണയവും തേടുന്ന സ്ത്രീ ചിന്തകളെ, അവരുടെ വികാരതീക്ഷ്ണതയെ അത്രമേൽ സത്യസന്ധമായി അവതരിപ്പിച്ച എഴുത്തുകാരിയുടെ ജീവിതത്തെ കുറിച്ചുള്ള സിനിമയിലെ ആദ്യ ഗാനവും മനോഹരമാണ്. 

നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം...എന്നാണു പാട്ടിന്റെ ആദ്യ വരി തന്നെ. എം.ജയചന്ദ്രനാണ് പാട്ടിനു സംഗീതം. എഴുതിയത് റഫീഖ് അഹമ്മദും പാട്ട് പാടിയത് ശ്രേയ ഘോഷാലുമാണ് . കാവ്യാത്മകമായ വരികളോടു ചേർന്നു നില്‍ക്കുന്ന സംഗീതത്തെ, വരികളുടെ അർഥമറിഞ്ഞ് ശ്രേയ പാടുമ്പോൾ മനസിലൊരു നീർമാതളപ്പൂവിരിഞ്ഞെത്തും. 

പുന്നയൂർക്കുളത്തെ തറവാട്ടിലെ ബാല്യവും കൗമാരവും കൊൽക്കത്തയിലെ ജീവിതവും ഭാര്യയായുള്ള പരിവർത്തനവും എഴുത്തുജീവിതവുമെല്ലാം വിഡിയോയില്‍ വന്നുപോകുന്നു. ആമിയിലെ കഥാപാത്രങ്ങളെ അടുത്തറിയാനുള്ള പ്രേക്ഷകരുടെ കൗതുകത്തിനുള്ള ആദ്യ സമ്മാനമാണ് ഈ വിഡിയോ. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.