Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌‌‘ഇര’യിലെ വിജയ് യേശുദാസിന്റെ മനോഹര പ്രണയഗാനം

ira-song

നവാഗതനായ സൈജു എസ്.എസ്. സംവിധാനം ചെയ്യുന്ന ഇര എന്ന ചിത്രത്തിലെ ‘ഏതോ പാട്ടിൻ ഇൗണം’ എന്ന ഗാനം പുറത്തിറങ്ങി. ഗോകുൽ സുരേഷും നിരഞ്ജനയും സ്ക്രീനിൽ ഒന്നിക്കുന്ന ഇൗ പാട്ട് ചിത്രത്തിലെ രണ്ടാമത്തെ പ്രണയഗാനമാണ്. വിജയ് യേശുദാസും സിതാര കൃഷ്ണകുമാറും ചേർന്ന് ആലപിച്ചിരിക്കുന്ന ഇൗ ഗാനത്തിന് ഇൗണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഹരി നാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. 

ഇരയിലെ തന്നെ ‘ ഒരു മൊഴി പറയാം ’ എന്ന  ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഉണ്ണി മുകുന്ദനും മിയയും ഒന്നിച്ച ഇൗ ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ് ആ ഗാനം പാടിയിരിക്കുന്നത്. 

‌സൂപ്പർഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിർമിക്കുന്ന ആദ്യ ചിത്രമാണ് ഇര. മനോരമ മ്യൂസിക് ആണു പാട്ട് പുറത്തിറക്കിയത്.