ബോളിവുഡിലെ ഇറോട്ടിക് ഫിലിം സീരിസായ ഹേറ്റ് സ്റ്റോറി നിരയിലെ ഏറ്റവും പുതിയ ചിത്രമായ ഹേറ്റ് സ്റ്റോറി 4–ലെ ഗാനം പുറത്തിറങ്ങി. ഹേറ്റ് സ്റ്റോറി സീരിസിലെ മറ്റു ചിത്രങ്ങളിലെ പോലെ ചൂടൻ രംഗങ്ങളും ലിപ്ലോക്കുകളും നിറഞ്ഞതാണ് ഇൗ ഗാനവും.
തും മേരെ ഹോ എന്ന വിഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് വിവാൻ ഭത്തേനയും ഇഹാന ദില്ല്യണുമാണ്. മിഥുൻ ഇൗണം നൽകിയ ഗാനത്തിനായി വരികൾ രചിച്ചിരിക്കുന്നത് മനോജ് മുന്താഷിർ ആണ്. ജുബിൻ നൗട്യാലും അമത സിങ്ങും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശാൽ പാണ്ഡ്യ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 9–ന് റിലീസ് ചെയ്യും.