Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണിനെയും മറികടന്ന് പ്രിയ വാര്യർ

ഒറ്റ പാട്ടു കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ പി. വാര്യരെ തേടി മറ്റൊരു റെക്കോർഡ് കൂടി. കഴിഞ്ഞ ആഴ്ച ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ സേർച്ച് ചെയ്ത സെലിബ്രിറ്റി എന്ന നേട്ടമാണ് പ്രിയയ്ക്ക് ലഭിച്ചത്. സണ്ണി ലിയോണിനെ പിന്തള്ളിയാണ് പ്രിയ ഇൗ നേട്ടം കരസ്ഥമാക്കിയത്.

സണ്ണി ലിയോണിനെ പിന്നിലാക്കി ഗൂഗിളിൽ ഒന്നാമതെത്തിയ പ്രിയ ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും വരെ തോൽപിച്ചു. ബോളിവുഡ് സുന്ദരിമാർക്ക് മാത്രം ലഭിച്ചിട്ടുള്ള പട്ടം  ഒറ്റ സിനിമയിൽ പോലും അഭിനയിക്കാതെ പ്രിയ നേടിയെടുത്തു. ഇൻസ്റ്റാഗ്രമിൽ 3.8 മില്യൺ ഫോളോവേഴ്സിനെയാണ് പ്രിയയ്ക്ക് ഒരാഴ്ച കൊണ്ട് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഗൂഗിൾ നേട്ടവും. 

ദേശീയ മാധ്യമങ്ങളിൽ പോലും പ്രിയയുടെ നേട്ടം ചർച്ചയായി കഴിഞ്ഞു. പ്രിയയുടെ പ്രതിഫലത്തെ ചൊല്ലിയും മറ്റും അനേകം വാർത്തകളാണ് പരക്കുന്നത്. സിനിമ പുറത്തിറങ്ങും മുമ്പ് ഇങ്ങനെയാണെങ്കിൽ സിനിമ ഇറങ്ങിയ ശേഷം എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.