Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ കണ്ണു നിറയുന്നു...’: വികാരാധീനയായി സയനോര

സയനോര

മലയാളികൾക്ക് സുപരിചിതയായ പിന്നണി ഗായിക സയനോര സംഗീത സംവിധായികയാകുന്നു. സയനോര ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ച് ഇന്നാണ് നടക്കുന്നത്. തന്റെ ആദ്യ സംഗീതസംവിധാനസംരംഭത്തെക്കുറിച്ച് സയനോര വികാരാധീനയായി സമൂഹമാധ്യമത്തിൽ കുറിച്ചത് ഇപ്രകാരമാണ്. 

‘ആദ്യമായ് ഒരു സംഗീത സംവിധായിക ആവുന്ന ദിവസം ആണ് ഇന്ന്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ യുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയാണ്. രാവിലെ മുതൽ കണ്ണ് നിറയുകയാണ്. എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാൻ ബുദ്ധിമുട്ടുകയാണ് ഞാൻ.കഴിഞ്ഞ വർഷം ഇതേ ഫെബ്രുവരിയിൽ ചില കാരണങ്ങളാൽ ഒരു വല്ലാത്ത അവസ്ഥയിലൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ദൈവം ജോണിന്റെ രൂപത്തിൽ ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് തന്നത്. എന്നെയും എന്റെ കഴിവിനെയും എന്നെക്കാൾ കൂടുതൽ വിശ്വസിച്ചു ഈ ഒരു വലിയ ദൗത്യം എന്നെ ഏൽപ്പിച്ച ഈ സിനിമയുടെ സംവിധായകൻ ജീൻ മർക്കോസിന് ഒരു പാട് ഒരു പാട് നന്മകൾ നേരുന്നു. വീട്ടിൽ നിന്നും കൊറേ ദിവസങ്ങൾ വിട്ടു നിക്കേണ്ടി വന്നിട്ടും എന്റെ ഈ സ്വപ്നത്തിന് എല്ലാ വിധത്തിലും താങ്ങായി നിന്ന എന്റെ കുടുംബത്തിനും, എല്ലാ ഗുരുക്കന്മാർക്കും, സംഗീത മേഖലയിൽ ഉള്ള സുഹൃത്തുകൾക്കും കട്ടക്ക് കൂടെ നിന്ന എന്റെ സ്വന്തം ചങ്ങായിമാർക്കും, എന്നെയും, എന്റെ സംഗീതത്തെയും, എന്റെ നിലപാടുകളെയും സ്നേഹിക്കുന്ന നിങ്ങൾക്കും ഈ ദിവസത്തിന്റെ നന്മകൾ.’